Thursday, 6 November 2025

Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional Songs Lyrics

 Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional Songs Lyrics



 Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional Songs Lyrics


Sainyangal Than Karthave

Ethra Vishishtam Nin Geham

Nin Thiru Sannidhi Cheranayi

Athamavennum Kezhunnu – 2

BIT

Jeevippavanaam Daivathin

Apadhaanamrutha Gaanangal

Maamaka Chithavum En Naavum

Modhamodevam Paadunnu – 2

Modhamodevam Padunnu

 

Sainyangal…

BIT

Sainyangal Than Rajavam

Daivathin Balipeedathil

Kurukil Meeval Pakshikalum

Sanketham Kandethunnu – 2

Sanketham Kandethunnu

 

Sainyangal…

BIT

Angeykkennum Sthuthipaadi

Nin Bhavanathil Vazhunnor

Bhagyam Cheythor Karthave

Nalkaname Nin Krupaniratham – 2

Nalkaname Nin Krupaniratham

 

Sainyangal…

BIT

Nin Thirushakthiyarinjavaram

Marthyaril Bhagyamudikkunnu

Hrudayathinte Vishaalathayil

Zion Veedhikal Theliyunnu – 2

Zion Veedhikal Theliyunnu

 

Sainyangal…

BIT

Bhakkathazhvara Than Vazhikal

Thelineer Chalukalakkunnu

Sharathkaalathin Vrishtikalil

Jalavahiniyayi Theerunnu – 2

Jalavajiniyayi Theerunnu

 

Sainyangal…

BIT

Daivathinte Mahathvathe

Zion Bhoovil Dharshikkan

Anudina Daiivikashakthiyayi

Jeevitha Veedhiyorukkunnu – 2

Jeevitha Veedhiyorukkunnu

 

Sainyangal…

BIT

Sainyangal Than Karthave

Neeyen Prarthana Kelkkaname

Poorva Pithaavam Yakkobin

Naadha Prarthana Kelkkaname – 2

Naadha Prarthana Kelkkaname

 

Sainyangal…

BIT

Paripalikkum Parichayumayi

Kaatharuleedum Karthave

Thrikkai Neetti Thunayeki

Abhishikthane Nee Kakkaname – 2

Abhishikthane Nee Kakkaname

 

Sainyangal…

BIT

Dushtatha Nirayum Bhavanathil

Vaazhuvathekkal Mahaneeyam

Daivathin Gruhavathilkkal

Kaaval Nilkkan En Daaham – 2

Kaaval Nilkkan En Daaham

 

Sainyangal…

BIT

Sooryanumayen Parichayumayi

Karthavennum Shobhippoo

Avidunnennil Bahumathiyum

Krupayum Nalki Niraykkunnu – 2

Krupayum Nalki Niraykkunnu

 

Sainyangal…

BIT

Paramarthikalil Krupayode

Nanmakal Akhilam Varshikkum

Paramapithavin Sannidhiyil

Asrayabhagyam Nalkaname – 2

Asrayabhagyam Nalkaname

 

Sainyangal…


 Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional Songs Lyrics


സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ

എത്ര വിശിഷ്ടം നിന്‍ ഗേഹം

നിന്‍ തിരു സന്നിധി ചേരാനായ്

ആത്മാവെന്നും കേഴുന്നു – 2

BIT

ജീവിപ്പവനാം ദൈവത്തിന്‍

അപദാനാമൃത ഗാനങ്ങള്‍

മാമക ചിത്തവും എന്‍ നാവും

മോദമോടേവം പാടുന്നു – 2

മോദമോടേവം പാടുന്നു

 

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ...

BIT

സൈന്യങ്ങള്‍ തന്‍ രാജാവാം

ദൈവത്തിന്‍ ബലിപീഠത്തില്‍

കുരുകില്‍ മീവല്‍ പക്ഷികളും

സങ്കേതം കണ്ടെത്തുന്നു – 2

സങ്കേതം കണ്ടെത്തുന്നു

 

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ...

BIT

അങ്ങേയ്ക്കെന്നും സ്തുതിപാടി

നിന്‍ ഭവനത്തില്‍ വാഴുന്നോര്‍

ഭാഗ്യം ചെയ്തോര്‍ കര്‍ത്താവേ

നല്കണമേ നിന്‍ കൃപനിരതം – 2

നല്കണമേ നിന്‍ കൃപനിരതം

 

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ...

BIT

നിന്‍ തിരുശക്തിയറിഞ്ഞവരാം

മര്‍ത്യരില്‍ ഭാഗ്യമുദിക്കുന്നു

ഹൃദയത്തിന്റെ വിശാലതയില്‍

സീയോന്‍ വീഥികള്‍ തെളിയുന്നു – 2

സീയോന്‍ വീഥികള്‍ തെളിയുന്നു

 

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ...

BIT

ബാക്കാത്താഴ്വര തന്‍ വഴികള്‍

തെളിനീര്‍ ചാലുകളാക്കുന്നു

ശരത്കാലത്തിന്‍ വൃഷ്ടികളില്‍

ജലവാഹിനിയായ് തീരുന്നു

ജലവാഹിനിയായ് തീരുന്നു

 

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ...

BIT

ദൈവത്തിന്റെ മഹത്വത്തെ

സീയോന്‍ ഭൂവില്‍ ദര്‍ശിക്കാന്‍

അനുദിന ദൈവികശക്തിയായ്

ജീവിത വീഥിയൊരുക്കുന്നു – 2

ജീവിത വീഥിയൊരുക്കുന്നു

 

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ...

BIT

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ

നീയെന്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ

പൂര്‍വ പിതാവാം യാക്കോബിന്‍

നാഥാ പ്രാര്‍ത്ഥന കേള്‍ക്കണമേ – 2

നാഥാ പ്രാര്‍ത്ഥന കേള്‍ക്കണമേ

 

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ...

BIT

പരിപാലിക്കും പരിചയുമായ്

കാത്തരുളീടും കര്‍ത്താവേ

തൃക്കൈ നീട്ടി തുണയേകി

അഭിഷിക്തനെ നീ കാക്കണമേ – 2

അഭിഷിക്തനെ നീ കാക്കണമേ

 

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ...

BIT

ദുഷ്ടത നിറയും ഭവനത്തില്‍

വാഴുവതേക്കാള്‍ മഹനീയം

ദൈവത്തിന്‍ ഗൃഹവാതില്‍ക്കല്‍

കാവല്‍ നില്ക്കാന്‍ എന്‍ ദാഹം – 2

കാവല്‍ നില്ക്കാന്‍ എന്‍ ദാഹം

 

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ...

BIT

സൂര്യനുമായെന്‍ പരിചയുമായി

കര്‍ത്താവെന്നും ശോഭിപ്പൂ

അവിടുന്നെന്നില്‍ ബഹുമതിയും

കൃപയും നല്‍കി നിറയ്ക്കുന്നു – 2

കൃപയും നല്‍കി നിറയ്ക്കുന്നു

 

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ...

BIT

 

പരമാര്‍ത്ഥികളില്‍ കൃപയോടെ

നന്മകള്‍ അഖിലം വര്‍ഷിക്കും

പരമപിതാവിന്‍ സന്നിധിയില്‍

ആശ്രയഭാഗ്യം നല്കണമേ – 2

ആശ്രയഭാഗ്യം നല്കണമേ

 

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ...


 Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional Songs Lyrics

No comments:

Post a Comment