Friday, 14 November 2025

Sakrari Munnil Njan Song Lyrics / സക്രാരി മുന്നില്‍ ഞാന്‍ / Malayalam Christian Devotional song Lyrics

Sakrari Munnil Njan Kurishodu Chernnu

Nin Thirumurivukalil Nokki Nilkkumpol

Njan Cheytha Paapangal Orkkunnu Naadha

En Mizhineer Ozhukki Njan Karanjeedunnu – 2

Nin Shirassin Mulmudi Chaarthiyathum

Chithariya Rakthathil Nee Pidanjathum

Kurishodu Cherthu Njan Aaniyadichathum

Orkkunnu Naadha Ee Nimisham

BIT

Thalarunna Manassil Ashwasamekuvaan

En Chaare Nee Vannu Cherumpol – 2

Dukham Maranneedum Sneham Jwalicheedum

Paapathinte Bhaaram Ennil Ninnozhinjeedum

Nin Murivinullil Surakshithanayi Maarum

Sarva Lokathin Srishthavakum Naadha

Sakrari Munnil…

BIT

Rogathaal Njan Ksheenithanakumpol

Kaikaalukal Thalarnnu Veezhumpol – 2

Kooriruttil Njan Ekanayi Maarumpol

Ee Lokamenne Murivelppikkumpol

Neeyenikkayi Chinthiya Chorayaal

Ente Durithangal Doorathakum Naadha

Sakrari Munnil…..

 Sakrari Munnil Njan Song Lyrics / സക്രാരി മുന്നില്‍ ഞാന്‍ / Malayalam Christian Devotional song Lyrics

സക്രാരി മുന്നില്‍ ഞാന്‍ കുരിശോടു ചേര്‍ന്ന്

നിന്‍ തിരു മുറിവുകളില്‍ നോക്കി നില്‍ക്കുമ്പോള്‍

ഞാന്‍ ചെയ്ത പാപങ്ങള്‍ ഓര്‍ക്കുന്നു നാഥാ

എന്‍ മിഴിനീര്‍ ഒഴുക്കി ഞാന്‍ കരഞ്ഞീടുന്നു – 2

നിന്‍ ശിരസ്സിന്‍ മുള്‍മുടി ചാര്‍ത്തിയതും

ചിതറിയ രക്തത്തില്‍ നീ പിടഞ്ഞതും

കുരിശോടു ചേര്‍ത്തു ഞാന്‍ ആണിയടിച്ചതും

ഓര്‍ക്കുന്നു നാഥാ ഈ നിമിഷം

BIT

തളരുന്ന മനസ്സില്‍ ആശ്വാസമേകുവാന്‍

എന്‍ ചാരെ നീ വന്നു ചേരുമ്പോള്‍ - 2

ദുഃഖം മറന്നീടും സ്നേഹം ജ്വലിച്ചീടും

പാപത്തിന്റെ ഭാരം എന്നില്‍ നിന്നൊഴിഞ്ഞീടും

നിന്‍മുറിവിന്നുള്ളില്‍ സുരക്ഷിതനായി മാറും

സര്‍വ ലോകത്തിന്‍ സൃഷ്ടാവാകും നാഥാ

സക്രാരി മുന്നില്‍....

BIT

രോഗത്താല്‍ ഞാന്‍ ക്ഷീണിതനാകുമ്പോള്‍

കൈകാലുകള്‍ തളര്‍ന്നു വീഴുമ്പോള്‍ - 2

കൂരിരുട്ടില്‍ ഞാന്‍ ഏകനായ് മാറുമ്പോള്‍

ഈ ലോകമെന്നെ മുറിവേല്‍പ്പിക്കുമ്പോള്‍

നീയെനിക്കായ് ചിന്തിയ ചോരയാല്‍

എന്റെ ദുരിതങ്ങള്‍ ദൂരത്താകും നാഥാ

സക്രാരി മുന്നില്‍....

 Sakrari Munnil Njan Song Lyrics / സക്രാരി മുന്നില്‍ ഞാന്‍ / Malayalam Christian Devotional song Lyrics

Sakraari Munnil Ninnathma Naadha Song lyrics / സക്രാരി മുന്നില്‍ നിന്നാത്മ നാഥ / Malayalam Christian Devotional song Lyrics

Sakrari Munnil Ninnathma Nadha

Santhoshamode Njanarppikkunnu

En Jeevitham Ninte  Daanamennu

Ettu Chollunnu En Snehathatha – 2

Sweekarikkename Naadha

Ee Kazhcha Dravyangalellam – 2

BIT

Innu Njanarppikkunni Kazhchakalkkoppam

Nalkunnu Njaanen Hrudayavum Naadha – 2

Innu Njan Kaanunnorasrayavum

Nee Mathramanente Jeevanadha – 2

Sakrari Munnil…

BIT

Manatharil Nirayunna Shanthathayellam

Nin Mukhakanthiyanente Nadha – 2

Ennullil Nirayunna Santhoshamellam

Nin Krupa Mathramen Aathmanadha – 2

Sakrari Munnil…

Sweekarikkename….

Sakraari Munnil Ninnathma Naadha Song lyrics / സക്രാരി മുന്നില്‍ നിന്നാത്മ നാഥ / Malayalam Christian Devotional song Lyrics

സക്രാരി മുന്നില്‍ നിന്നാത്മ നാഥ

സന്തോഷമോടെ ഞാനര്‍പ്പിക്കുന്നു

എന്‍ ജീവിതം നിന്റെ ദാനമെന്നു

ഏറ്റു ചൊല്ലുന്നു എന്‍ സ്നേഹ താത – 2

സ്വീകരിക്കേണമേ നാഥാ

ഈ കാഴ്ച ദ്രവ്യങ്ങളെല്ലാം – 2

BIT

ഇന്നു ഞാനര്‍പ്പിക്കുന്നി കാഴ്ചകള്‍ക്കൊപ്പം

നല്‍കുന്നു ഞാനെന്‍ ഹൃദയവും നാഥ – 2

ഇന്നു ഞാന്‍ കാണുന്നോരാശ്രയവും

നീ മാത്രമാണെന്റെ ജീവനാഥാ – 2

സക്രാരി മുന്നില്‍....

BIT

മനതാരില്‍ നിറയുന്ന ശാന്തതയെല്ലാം

നിന്‍ മുഖകാന്തിയാണെന്റെ നാഥ -  2

എന്നുള്ളില്‍ നിറയുന്ന സന്തോഷമെല്ലാം

നിന്‍ കൃപ മാത്രമെന്‍ ആത്മനാഥ – 2

സക്രാരി മുന്നില്‍...

സ്വീകരിക്കേണമേ.....

Sakraari Munnil Ninnathma Naadha Song lyrics / സക്രാരി മുന്നില്‍ നിന്നാത്മ നാഥ / Malayalam Christian Devotional song Lyrics

Sakraari Deepathil Song Lyrics / സക്രാരി ദീപത്തില്‍ / Malayalam Christian Devotional Song Lyrics

 Sakraari Deepathil Song Lyrics / സക്രാരി ദീപത്തില്‍ / Malayalam Christian Devotional Song Lyrics

 Sakraari Deepathil Song Lyrics / സക്രാരി ദീപത്തില്‍ / Malayalam Christian Devotional Song Lyrics

Sakrari Deepathil

Mizhinattu Kathirunnu

Oru Nokku Kaanan

Njanere Kothichirunnu – 2

Varane Isho Sadhayam

Thodane Alivaal Hrudayam – 2

BIT

Nanmakal Mathram Manassil Ninachu Njan

Nalvazhi Thedi Nadannidumpol – 2

Thinmakalente Manam Thirikkunnu

Yeshuve Neeyente Margamaku - 2

Varane…..

Sakrari Deepathil..

BIT

Swarthatha Neekki Snehathin Vazhiye Njan

Thirumozhi Naadham Thiranjidumpol – 2

Vyarthatha Ente Vazhi Thirikkunnu

Yeshuve Neyente Deepamaku – 2

Sakrari Deepathil..

Varane…

 Sakraari Deepathil Song Lyrics / സക്രാരി ദീപത്തില്‍ / Malayalam Christian Devotional Song Lyrics

സക്രാരി ദീപത്തില്‍

മിഴിനട്ടു കാത്തിരുന്നു

ഒരു നോക്കു കാണാന്‍

ഞാനേറെ കൊതിച്ചിരുന്നു – 2

വരണേ ഈശോ സദയം

തൊടണേ അലിവാല്‍ ഹൃദയം – 2

BIT

നന്മകള്‍ മാത്രം മനസ്സില്‍ നിനച്ചു ഞാന്‍

നല്‍വഴി തേടി നടന്നിടുമ്പോള്‍ - 2

തിന്മകളെന്റെ മനം തിരിക്കുന്നു

യേശുവേ നീയെന്റെ മാര്‍ഗമാകു – 2

വരണേ.....

സക്രാരി ദീപത്തില്‍....

BIT

സ്വാര്‍ത്ഥത നീക്കി സ്നേഹത്തിന്‍ വഴിയെ ഞാന്‍

തിരുമൊഴി നാദം തിരഞ്ഞിടുമ്പോള്‍ - 2

വ്യര്‍ത്ഥത എന്റെ വഴി തിരിക്കുന്നു

യേശുവേ നീയെന്റെ ദീപമാകു – 2

സക്രാരി ദീപത്തില്‍....

വരണേ.....

 Sakraari Deepathil Song Lyrics / സക്രാരി ദീപത്തില്‍ / Malayalam Christian Devotional Song Lyrics

Sakala Janapadhangalum Song lyrics / സകല ജനപദങ്ങളും ആശ്രയിക്കും നാഥേ / Malayalam Christian Devotional Song Lyrics

Sakala Janapadangalum Ashrayikkum Nadhe

Sakala Nombharangalum Mattidunna Thaye

Ninnanantha Nanmakal Arinjidunna Maanavar

Ninte Naama Geethikal Paadidunnu Modhamayi – 2

Vazhthidunnu Snehamayi

Nanma Niranjoramme Sthreekalil Bhgayavathi

Karthavennum Koodeyundallo

Karthavinte Amma Neeyallo – 2

BIT

Daivathin Krupa Niranja Kanyakayalle

Daiva Swaram Hrudayathil Kettavalalle – 2

Daivathin Parishudha Jananiyalle Nee

Daiva Puthraneshuvinte Ammayumalle – 2

Nanma Niranjoramme…

BIT

Kalankamillathoru Kanyaka Neeye

Kanyakamarude Ranjiyum Neeye – 2

Karthavin Priya Puthriyayaval Neeye

Karuna Thulumbunnorammayum Neeye – 2

Nanma Niranjoramme…

Sakala Janapadangalum…

 Sakala Janapadhangalum Song lyrics / സകല ജനപദങ്ങളും ആശ്രയിക്കും നാഥേ / Malayalam Christian Devotional Song Lyrics

സകല ജനപദങ്ങളും ആശ്രയിക്കും നാഥേ

സകല നൊമ്പരങ്ങളും മാറ്റിടുന്ന തായേ

നിന്നനന്ത നന്മകള്‍ അറിഞ്ഞിടുന്ന മാനവര്‍

നിന്റെ നാമ ഗീതികള്‍ പാടിടുന്നു മോദമായ് – 2

വാഴ്ത്തിടുന്നു സ്നേഹമായ്

നന്മ നിറഞ്ഞോരമ്മേ സ്ത്രീകളില്‍ ഭാഗ്യവതി

കര്‍ത്താവെന്നും കൂടെയുണ്ടല്ലോ

കര്‍ത്താവിന്റെ അമ്മ നീയല്ലോ – 2

BIT

ദൈവത്തിന്‍ കൃപ നിറഞ്ഞ കന്യകയല്ലേ

ദൈവ സ്വരം ഹൃദയത്തില്‍ കേട്ടവളല്ലേ – 2

ദൈവത്തിന്‍ പരിശുദ്ധ ജനനിയല്ലേ നീ

ദൈവ പുത്രനേശുവിന്റെ അമ്മയുമല്ലേ – 2

നന്മ നിറഞ്ഞോരമ്മേ....

BIT

കളങ്കമില്ലാത്തൊരു കന്യക നീയെ

കന്യകമാരുടെ രാജ്ഞിയും നീയെ – 2

കര്‍ത്താവിന്‍ പ്രിയ പുത്രിയായവള്‍ നീയെ

കരുണ തുളുമ്പുന്നൊരമ്മയും നീയെ – 2

നന്മ നിറഞ്ഞോരമ്മേ....

സകല ജനപദങ്ങളും....

 Sakala Janapadhangalum Song lyrics / സകല ജനപദങ്ങളും ആശ്രയിക്കും നാഥേ / Malayalam Christian Devotional Song Lyrics

Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional song Lyrics

Sainyangal Than Karthave

Parishudhan Nee Parishudhan

Athyunnathanaaya Daivame

Parishudhan Nee Parishudhan – 2

BIT

Maalakhavrindham Paadunnu Parishudhan

Vaanavadootharum Paadunnu Parishudhan – 2

Krovenmaar Srappenmar Swargeeyarum Chernnu

Onnayi Paadunnu Oshana – 2

Oshana Oshana

Karthavaam Daivathinoshana – 2

BIT

Vishudharaamevarum Paadunnu Parishudhan

Bhoovasikalum Chernnu Paadunnu Parishudhan – 2

Swargathil Vazhunna Sakalathin Udayonu

Uchathil Paadunnu Oshana – 2

Oshana Oshana

Karthavaam Daivathinoshana – 2

Sainyangal Than Karthave….

Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional song Lyrics

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ

പരിശുദ്ധന്‍ നീ പരിശുദ്ധന്‍

അത്യുന്നതനായ ദൈവമേ

പരിശുദ്ധന്‍ നീ പരിശുദ്ധന്‍ - 2

BIT

മാലാഖവൃന്ദം പാടുന്നു പരിശുദ്ധന്‍

വാനവവൃന്ദം പാടുന്നു പരിശുദ്ധന്‍ - 2

ക്രോവേന്മാര്‍ സ്രാപ്പേന്മാര്‍ സ്വര്‍ഗീയരും ചേര്‍ന്ന്

ഓശാന പാടുന്നു ഓശാന – 2

ഓശാന ഓശാന

കര്‍ത്താവാം ദൈവത്തിനോശാന – 2

BIT

വിശുദ്ധരാമേവരും പാടുന്നു പരിശുദ്ധന്‍

ഭൂവാസികളും ചേര്‍ന്നു പാടുന്നു പരിശുദ്ധന്‍ - 2

സ്വര്‍ഗത്തില്‍ വാഴുന്ന സകലത്തിന്‍ ഉടയോന്

ഉച്ചത്തില്‍ പാടുന്നു ഓശാന – 2

ഓശാന ഓശാന

കര്‍ത്താവാം ദൈവത്തിനോശാന - 2

സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ......

Sainyangal Than Karthave Song lyrics / സൈന്യങ്ങള്‍ തന്‍ കര്‍ത്താവേ / Malayalam Christian Devotional song Lyrics

Friday, 7 November 2025

Sakaleshwaranaam Daivam Song Lyrics / സകലേശ്വരനാം ദൈവം / Malayalam Christian Devotional Songs Lyrics

Sakaleshwaranaam Daivam

Bhooovinnudayon Raajamaheshan Thante

Snehavirunnin Kshanamullore

Varuvin Ningal

Parishodhippin Vegam

Suvisheshathin Divyaprabhayil Ningal

Shuchiyakeedin Bhowthik Chintha

Saranikalellam

Naadhan Sadhayam Nalki

Soubhagyathin Nikshepangal Mannil

Paapikal Varuvin Kadabadhyathakal

Neekkuka Ningal

Daivikarajyam Nedan

Hrudayathalangal Shuchiyakkiduvin Chelil

Shishuvinu Thulyam Nirmmalarayi

Theeruka Veendum

Daivathmavin Geetham

Choriyukayallo Daivika Rajyam Kathil

Shashwathabhagyam Nirayum Vazhikal

Velivakkunnu

Nizhalaam Niyamam Vittu

Noothana Niyamam Paalichavanaam Poulose

Sleeha Thannude Mathruka Ningal

Kaikondiduvin

Israyelin Theekshnan

Shavolineya Naadhan Parichil Nedi

Thirusabha Thannil Theekshnathayerum

Matruka Nalkan

Shavolannal Yudhan

Niyamam Charthum Thirasheelakalaal Andhan

Mishihayavanil Than Niyamathal

Kazhcha Pakarnnu

Thesalonyarkkayi (Romakkarkkayi)  Poulose

Ezhuthiya Kathal Nammeyumippol Modhaal

Daivika Douthyam Ariyippathu Naam

Kelkkuka Yuktham

 Sakaleshwaranaam Daivam Song Lyrics / സകലേശ്വരനാം ദൈവം / Malayalam Christian Devotional Songs Lyrics

സകലേശ്വരനാം ദൈവം

ഭൂവിന്നുടയോന്‍ രാജമഹേശന്‍ തന്റെ

സ്നേഹവിരുന്നിന്‍ ക്ഷണമുള്ളോരെ

വരുവിന്‍ നിങ്ങള്‍

പരിശോധിപ്പിന്‍ വേഗം

സുവിശേഷത്തിന്‍ ദിവ്യപ്രഭയില്‍ നിങ്ങള്‍

ശുചിയാക്കീടിന്‍ ഭൌതികചിന്ത

സരണികളെല്ലാം

നാഥന്‍ സദയം നല്‍കി

സൗഭാഗ്യത്തിന്‍ നിക്ഷേപങ്ങള്‍ മന്നില്‍

പാപികള്‍ വരുവിന്‍ കടബാധ്യതകള്‍

നീക്കുക നിങ്ങള്‍

ദൈവികരാജ്യം നേടാന്‍

ഹൃദയതലങ്ങള്‍ ശുചിയാക്കിടുവിന്‍ ചേലില്‍

ശിശുവിനു തുല്യം നിര്‍മ്മലരായി

തീരുക വീണ്ടും

ദൈവാത്മാവിന്‍ ഗീതം

ചൊരിയുകയല്ലോ, ദൈവിക രാജ്യം കാതില്‍

ശാശ്വത ഭാഗ്യം നിറയും വഴികള്‍

വെളിവാക്കുന്നു

നിഴലാം നിയമം വിട്ടു

നൂതന നിയമം പാലിച്ചവനാം പൗലോസ്‌

ശ്ലീഹ തന്നുടെ മാതൃക നിങ്ങള്‍

കൈകൊണ്ടിടുവിന്‍

ഇസ്രായേലിന്‍ തീക്ഷ്ണന്‍

ശാവോലിനെയാ നാഥന്‍ പരിചില്‍ നേടി

തിരുസഭ തന്നില്‍ തീക്ഷ്ണതയേറും

മാതൃക നല്‍കാന്‍

ശാവോലന്നാള്‍ യൂദന്‍

നിയമം ചാര്‍ത്തും തിരശീലകളാല്‍ അന്ധന്‍

മിശിഹായവനില്‍ തന്‍ നിയമത്താല്‍

കാഴ്ച പകര്‍ന്നു

തെസലോന്യര്‍ക്കായ് (റോമ്മാക്കാര്‍ക്കായ്‌) പൗലോസ്‌

എഴുതിയ കത്താല്‍ നമ്മെയുമിപ്പോള്‍ മോദാല്‍

ദൈവിക ദൗത്യം അറിയിപ്പതു നാം

കേള്‍ക്കുക യുക്തം

 Sakaleshwaranaam Daivam Song Lyrics / സകലേശ്വരനാം ദൈവം / Malayalam Christian Devotional Songs Lyrics