ആലത്തൂരങ്ങാടി എങ്ങളു / Folk songs / Naadan Pattukal
ആലത്തൂരങ്ങാടി
എങ്ങളു പോയിവരുമ്പോള്‍
ആകാശം
തൊട്ടുതലോടുന്നോരല്‍മരം കണ്ടെന്ന്
ആലിപ്പഴം
പൂത്തുനിറഞ്ഞതി കണ്ണാലെ കണ്ടെന്ന്
ആ ആലിന്റെ
കൊമ്പത്ത് കണ്ടൊരു മാവിന്മേല്‍ ചക്ക
നുണയല്ല
ചങ്ങാതി, ഏന്‍ പോയി കണ്ടെന്ന് – (2)
ആലത്തൂരങ്ങാടി....
ആറാട്ടുപൂരം
കഴിഞ്ഞ് മടങ്ങിവരുമ്പോള്‍
കുഴിയന
കുത്തീട്ടഞ്ചാറു മരിച്ചെന്നു
ആനേതളക്കാനാവാതാകെ
വലഞ്ഞെന്നു
ആലത്തൂരങ്ങാടി......
അയ്
അയ് ആറാന കൂട്ടം കൂട്ടം കുളിക്കാനിറങ്ങി
മുട്ടോളം
വെള്ളത്തില മുങ്ങി മരിച്ചെന്ന്
നുണയല്ല
ചങ്ങാതി, ഏന്‍ പോയി കണ്ടെന്ന് – (2)
ആലത്തൂരങ്ങാടി......
കള്ളൊക്കെ
മോന്തീട്ട് കളവു പാടണം നീ
കണ്ടത്തില്‍
വീഴാതെ നടവേഗം കാന്താ
നുണയല്ല
ചങ്ങാതി, ഏന്‍ പോയി കണ്ടെന്ന് – (2)
മാടത്തിലുള്ളെന്റെ
കാത്തിയാണെ സത്യം
ആലത്തൂരങ്ങാടി......
No comments:
Post a Comment