കേരനിരകളാടും ഒരു ഹരിത / Kera Nirakaladum Oru haritha / Jalolsavam Movie / November 1 / Kerala Piravi songs
കേരനിരകളാടും ഒരു ഹരിത / Kera Nirakaladum Oru haritha / Jalolsavam Movie / November 1 / Kerala Piravi songs /
Kera Nirakaladum Oru Haritha Charu geetham
Puzhayoram Kalamelam Kavitha Paadum theeram
Kaayalalakal Pulkum Thanuvaliyumeeran Kattil
Ilanjarin Ilayadum Kulirulavum Naadu
Nirapoliyekamen Ariya Nerinnayi
Puthu vila Nerunnoriniya Naaditha
Paadam Kuttanadineenam
Kera Nirakaladum
Thai Thai thai thithai Thara
Thai thai Thom
Kannodu Kariyuzhum Mannuthirum Manamo
Penninu Viyarppale Madhumanamo
Njattola Pachavala Ponnumtheli Kolussu
Pennival Kalamattum Kalamozhiyayi
Kottikal Pakalneele Kinakkanum
Mottidum Anuraaga Karal Pole
Manninumival Pole Manam Thudikkum
Paadam Kuttanadineenam
Kera Nirakaladum
Ponnaryan Kathiridum Swarnamani Niramo
Kanninu Kaniyakum Niraparayo
Pennalu Koythu Varum Katta Nirapoliyayi
Nellara nirayenam Manassupole
Ulsava Thudi Thala Kodiyettam
Malsara Kalivalla Thirayottam
Penninu Manamake Thakilattam
Paadam Kuttanadineenam
Kera Nirakaladum
കേരനിരകളാടും ഒരു ഹരിത / Kera Nirakaladum Oru haritha / Jalolsavam Movie / November 1 / Kerala Piravi songs /
കേര നിരകളാടും ഒരു ഹരിത ചാരു ഗീതം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകള്‍ പുല്‍കും തണുവലിയുമീറന്‍ കാറ്റില്‍
ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെന്‍ അരിയ നേരിന്നായ്
പുതുവിള നേരുന്നോരിനിയ നാടിത
പാടാം കുട്ടനാടിന്നീണം
കേര നിരകളാടും....
തെയ് തെയ് തെയ് തിത്തൈയ് താര
തെയ് തെയ് തോം
കന്നോട് കരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയര്‍പ്പാലെ മധുമണമോ
ഞാറ്റോല പച്ചവള പൊന്നുംതെളികൊലുസ്സ്
പെണ്ണിവള്‍ കളമാറ്റും കളമൊഴിയായ്
കൊറ്റികള്‍ പകല്‍നീളെ കിനാക്കാണും
മൊട്ടിടും അനുരാഗ കരള്‍ പോലെ
മണ്ണിനുമിവള്‍ പോലെ മനം തുടിക്കും
പാടാം കുട്ടനാടിന്നീണം
കേര നിരകളാടും....
പൊന്നാര്യന്‍ കതിരിടും സ്വര്‍ണ മണിനിറമോ
കണ്ണിനു കണിയാകും നിറപറയോ
പെണ്ണാള് കൊയ്തുവരും കറ്റ നിറപൊലിയായി
നെല്ലറ നിറയേണം മനസ്സുപോലെ
ഉത്സവ തുടിതാള കൊടിയേറ്റം
മത്സര കളിവള്ള തിരയോട്ടം
പെണ്ണിനു മനമാകെ തകിലാട്ടം
പാടാം കുട്ടനാടിന്നീണം
കേര നിരകളാടും....
കേരനിരകളാടും ഒരു ഹരിത / Kera Nirakaladum Oru haritha / Jalolsavam Movie / November 1 / Kerala Piravi songs /
No comments:
Post a Comment