പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ
ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ
മുഖം വാടും നേരവും മനം നീറിടുമ്പോഴും
ഉണര്‍വേകി ശാന്തി തൂകു മഹാ സ്നേഹമേ

വയല്‍ പൂവ് പോലെ പൊഴിഞ്ഞാലുമൊടുവില്‍
മമ ജീവ സുമം വീണ്ടും വിടരും – (2)
നിഴലുപോള്‍ മറയുമി ജന്മമെന്നാലും
തെളിയുമെന്‍ രൂപമാ കരതലങ്ങളിലായി
നിരുപമം നിസ്തുലം നിന്‍ സ്നേഹ സാന്ത്വനം
പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ
ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ
സ്നേഹതീരമിരുളില്‍ കാണാതെ കാറ്റില്‍
എന്നായുസ്സിന്‍ തോണിയുലഞ്ഞു – (2)
മിഴികളില്‍ മൃതിഭയം കണ്ടു നീ വരവായി
തിരകളില്‍ തിരു വഴി തീര്‍ത്തു നീയരികില്‍
അനുദിനം സ്തുതികളാല്‍ എന്നാത്മ സ്പന്ദനം
പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ
ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ
മുഖം വാടും നേരവും മനം നീറിടുമ്പോഴും
ഉണര്‍വേകി ശാന്തി തൂകു മഹാ സ്നേഹമേ
പുലര്‍കാല ദീപമായി എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ
ഇരുള്‍ നീക്കി മാനസേ നവോന്മേഷമെകാന്‍ വരൂ യേശുവേ
PULARKALA DEEPAMAYI- Malayalam Christian devotional Song Lyrics / English Lyrics/ പുലര്‍കാല ദീപമായി / Malayalam lyrics
😍
ReplyDeleteThank you for the lytics😍
ReplyDelete😍😍😍😍
ReplyDeleteGood
ReplyDeletemy fav song
ReplyDelete