Daivame Njangal Ange Song Lyrics / ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്ത്തുന്നു
Daivame Njangal Ange Song Lyrics / ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്ത്തുന്നു
Daivame Njangal Ange Vazhthunnu
Angekkayennum Sthothrangal
Parithinnadhinadhanamange
Njangalennum Sthuthikkunnu
Nithya Salpithavakumangaye
Aradhikkunnu Parake.
Daivadoothanmarevarum Pinne
Swargavasikal Sarvarum
Swargavum Crovesrappen Vrundhavum
Swargasangeetham Mettunnu
Sainyadheeshanaam Daivam Samshudhan
Samshudhan Nithyam Samshudhan!
Bhoovum Vaanavum Than Mahimayal
Thingidunnallo Santhatham
Sreeeyezhum Divyapreshithar Dhanya
Divyanmaar Vedasakshikal
Nithyanandha Prathapavanange
Vazhthidunnu Nirantharam.
Nisthulan Prabhapurithan Thatha
Nithyanam Ekasunuve
Paavanathma, Thriyekadaivame
Sthothramennumennekkume
Lokamakave Paavanam sadha
Keerthikkunange Sadharam
Prabhavamezhum Rajananu Nee
Kristhunaadha Mahonnatha
Unnathanaaya Thaathan Thannude
Divyanaam Sunuvanu Nee
Marthyarakshaykkayi Kanyakayil Ni-
Nnangumannide Jaathanayi
Mruthyuve Jayichange Makkalkkayi
Swargavathil Thurannaho
Daivathinte Valathubhagathayi
Vazhvu Nee Bhavyashobhayil
Anguthaan Vidhiyalanayi Varu
Mennum Vishwasikkunnivar
Ninnanarkhamaam Shonithathinaal
Veendeduthori Dasaril
Nin Krupamrutham Chinthaneyennum
Yachippoo Njangal Sadharam
Nithyanandhathilange Snehitha-
Rothucheran Kaniyane
Kathidu Nadha Nin Janangale
Aashisekane Nithyavum
Nee Bharikkuka Nin Janangale
Unnathiyavarkkekane
Nithyavum Njangalange Vazhthum Nin
Paavananaamavum Sadha
Innu Njangalil Paapameshayvaan
Ninnanugraham Nalkane
Ashrayichivar Theevramayangil
Thingum Karunyam Pulkuvaan
Arppichu Ninnilasha Sarvavum
Lesham Lajjikkayilla
Njan
Daivame Njangal Ange Song Lyrics / ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്ത്തുന്നു
ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്ത്തുന്നു
അങ്ങേക്കായെന്നും സ്തോത്രങ്ങള്‍
പാരിതിന്നധിനാഥനാമങ്ങെ
ഞങ്ങളെന്നും സ്തുതിക്കുന്നു
നിത്യസല്‍പിതാവാകുമങ്ങയെ
ആരാധിക്കുന്നു പാരാകെ.
ദൈവദൂതന്മാരേവരും പിന്നെ
സ്വര്‍ഗ്ഗവാസികള്‍ സര്‍വരും
സ്വര്‍ഗ്ഗവും ക്രോവോസ്രാപ്പേന്‍ വൃന്ദവും
സ്വര്‍ഗ്ഗസംഗീതം മീട്ടുന്നു
സൈന്യാധീശനാം ദൈവം സംശുദ്ധന്‍
സംശുദ്ധന്‍ നിത്യം സംശുദ്ധന്‍
ഭൂവും വാനവും തന്‍ മഹിമയാല്‍
തിങ്ങിടുന്നല്ലോ സന്തതം
ശ്രീയെഴും ദിവ്യപ്രേഷിതര്‍ ധന്യ-
ദിവ്യന്മാര്‍ വേദസാക്ഷികള്‍
നിത്യാനന്ദ പ്രതാപവാനങ്ങെ
വാഴ്ത്തിടുന്നു നിരന്തരം
നിസ്തുലം പ്രഭാപൂരിതന്‍ താതാ
നിത്യനാം ഏകസൂനുവെ
പാവനത്മാ, ത്രിയേകദൈവമേ
സ്തോത്രമെന്നുമെന്നേക്കുമേ
ലോകമാകവേ പാവനം സദാ
കീര്‍ത്തിക്കുന്നങ്ങെ സാദരം
പ്രാഭവമെഴും രാജനാണ് നീ
ക്രിസ്തുനാഥാ മഹോന്നതാ
ഉന്നതനായ താതന്‍ തന്നുടെ
ദിവ്യനാം സൂനുവാണ് നീ
മര്‍ത്ത്യ രക്ഷയ്ക്കായി കന്യകയില്‍നി-
ന്നങ്ങുമന്നിടെ ജാതനായ്
മൃത്യുവെ ജയിച്ചങ്ങെ മക്കള്‍ക്കായി
സ്വര്‍ഗവാതില്‍ തുറന്നഹോ
ദൈവത്തിന്റെ വലതുഭാഗത്തായി
വാഴ്വു നീ ഭവ്യശോഭയില്‍
അങ്ങുതാന്‍ വിധിയാളനായ് വരൂ-
മെന്നും വിശ്വാസിക്കുന്നിവര്‍
നിന്നനര്‍ഘമാം ശോണിതത്തിനാല്‍
വീണ്ടെടുത്തൊരിദാസരില്‍
നിന്‍കൃപാമൃതം ചിന്തണേയെന്നും
യാചിപ്പൂ ഞങ്ങള്‍ സാദരം
നിത്യാനന്ദത്തിലങ്ങെ സ്നേഹിത-
രൊത്തു ചേരാന്‍ കനിയണേ
കാത്തിടൂ നാഥ നിന്‍ ജനങ്ങളെ
ആശിസ്സേകണേ നിത്യവും
നീ ഭരിക്കുക നിന്‍ ജനങ്ങളെ
ഉന്നതിയവര്‍ക്കേകണെ
നിത്യവും ഞങ്ങളങ്ങെ വാഴ്ത്തും,
നിന്‍
പാവനനാമവും സദാ
ഇന്നു ഞങ്ങളില്‍ പാപമേശായ് വാന്‍
നിന്നനുഗ്രഹം നല്‍കണേ
ആശ്രയിച്ചവര്‍ തീവ്രമായങ്ങില്‍
തിങ്ങും കാരുണ്യം പുല്‍കുവാന്‍
അര്‍പ്പിച്ചു നിന്നിലാശ സര്‍വ്വവും
ലേശം ലജ്ജിക്കയില്ല ഞാന്‍
Daivame Njangal Ange Song Lyrics / ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്ത്തുന്നു