Wednesday, 30 October 2024

Shyama sundara Keda Kedara Bhoomi / Kerala Piravi songs / Malayalam Lyrics / English Lyrics

 Shyama sundara Keda Kedara Bhoomi / Kerala Piravi songs / Malayalam Lyrics / English Lyrics



Shyama sundara Keda Kedara Bhoomi / Kerala Piravi songs / Malayalam Lyrics / English Lyrics


ശ്യാമസുന്ദര കേര കേദാര ഭൂമി

ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി

ഇത് ശ്യാമ സുന്ദര കേര കേദാര ഭൂമി

 

മാനവര്‍ക്ക് സമത നല്‍കിയ മാവേലിതന്‍ ഭൂമി

മധുര മഹിത ലളിത കലകള്‍ വിരിയും മലര്‍വാടി

ശ്യാമ സുന്ദര കേര കേദാര ഭൂമി

 

താളമേള വാദ്യനാദം സാഹിതീയാം പൊകിലെ ഗീതം

വിവിധ ജാതി മത വംശജര്‍ സഹജരെ പോലൊന്നായി

നവയുഗത്തിന്‍ പൊന്‍കതിരുകള്‍ വിളയിച്ചീടും ഭൂമി

 

ശ്യാമ സുന്ദര കേര കേദാര ഭൂമി

ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി

Shyama sundara Keda Kedara Bhoomi / Kerala Piravi songs / Malayalam Lyrics / English Lyrics


Shyama sundara Kera Kedara Bhoomi

Jana Jeevitha Phala Dhaanya Sambanna Bhoomi

Ithu Shyama Sundara Kera Kedara Bhoomi

 

Maanavarkku Samatha Nalkiya Maavelithan Bhoomi

Madhura Mahitha Lalitha Kalakal Viriyum Malarvaadi

 

Shyama Sundara Kera Kedara Bhoomi

Thaalamela vaadhya Naadam Saahithiyam Pokile Geetham

Vividha Jaathi Matha Vamshajar Sahajare pol Onnayi

Navayugathin Ponkathirukal Vilayicheedum Bhoomi

 

Shyama Sundara Kera Kedara Bhoomi

                                            Jana Jeevitha Phala Dhaanya Sambanna Bhoomi


Shyama sundara Keda Kedara Bhoomi / Kerala Piravi songs / Malayalam Lyrics / English Lyrics

Friday, 4 October 2024

Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maranarul

 Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maranarul



 Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maranarul


Maranarul Cheythilokeyannu Niraveri

Eri Nalgunangalellam Bhoomi Meloredam

Orumayudayon Perumakondu Karuthi Manpidichu

Pidicha Karuviladakkam Nedi Purathu Thukal Pothinju

Thukalakame Choraneerum Ellum Mamsadhathukkal

Bhoothikalkku Vathilanjum Navadwarangalayathum

Randodu Naalum Naaluviralkkum Chuvappu Naghangal Pathu

Pathudayonteyakathudayonayi Koduthunarthyorathmavu

Athmavum Koduthu Perumittoradhamennu

Ennasheshaminnichollamunni Ningal Kelppin


2nd  Paadam


Aadam Muthalayi Manukkalundakuvaan

Undaka Venamivanoru Bharya

Bharye Unni Mayakkiyoradhathe

Aadam Mayanghi Eduthoru Vaari

Varimel Mannupothinjathu Naayan

Naayakan Munnam Chamachathupol

Chamanjuda, Naadhavum Bharyayumannu

Annavan Kannilurakkam Kalanju

Kalavatta Kanniye Kanninu Kaatti

Kandudanaadhavum Bharyayennu

Karthave Onnonndadiyan Parayunnu

Parayavathalle Ivalude Nanma

Ivalennilundennarinjathumilla

Ellam Marakkum Adiyanivalal


3rd Paadham


Aalam Chamanjathilazhakiya Parudheesayil

Thaalam Parannapolithu Malamukalilettam

Chelum Velivonde Pala Pala Marangalellam

Kaalam Thudakkamayi Niranjulla Kanikalundu

Alli Malarambal Chengazhneer Cheru Chenthamara

Phullam Malarmullakuru Mullakuru Mozhiye

Pakshi Palathundu Kuyil Mayil Mozhikalundu

Kokkum Kurikilum Panchavarnna Kilikalundu

Vyakhram Madhayaana Narasimham Ivakalellam

Okkeyude Naadhan Koduthathum Thanikkazhakaal

Vachu Parudeesa Thannilavan Sthuthichirippan

Ichakanikayum Parichuthinnirikkaneki

Ichaniram Kondikkani Kandu Malar Pukinthu

Sathyam Pizhachuchaykkadivaaram Pukanthidave


4th Paadam


Aadathe Naayan Malayokke Nokkinaal

Hawwamanayalum Koode Malameethe

Marathakamuthu Vilanghum Malameethil

Mayiladum Pole Vilanghunna Bharyaye

Anjum Mayilepoleyanjanam Mayile Nee

Mayilanjiyillatha Kaaranam Thozimaar

Aa Maramoottilolichavariruvarum

Appazhe Naayanezhunnalli Vannittu

Pachila Kondu Pothinjavar Thangale

Visthaaraveedum Chaavuttikadannittu

Pandu Paranjothoradathum Bharyayaam

Hawwamanayale Naayan Koduthappol

Annannu Kannimaar Mangalyam Vaazhuvaan

Pachilamailanji Kondu Pothiyenam.

Kaiyale Kaayum Parichoru Kaaranam

Kaippudam Thannil Pothiyunnu Mayilanji

Kaalal Nadannu Kanithinna Kaaranam

Kaalnagham Thannil Pothiyunnu Mayilanji

Asthimel Mannupothinjoru Kaaranam

Kaippudam Thannil Pothiyunnu Mayilanji

Annavar Nanicholichoru Kaaranam

Inningu Pillerolichu Nadappathum

Mayilanji Nulale Pizhavanna Kaaranam

Mayilanjiyittallo  Noolkoottumarollu

Neethikodutha Polinningu Pillerkku

Enneykkum Neethi Kodukkanam Naayak


5th Paadam


Pizhavazhikku Niramozhinju Thante Niramakanna pole

Mayilanji Thadaviyorkku Nirapizhachathadayalam

Pachameni Mayilanji Ittukaikal Chuvappavarkku

Kurunnu Piller Varunnayandilathimuthrinni Vazhakkamellam

Vazhudaya Mayilanji Poruludaya Mayilanji

Gunamudaya Mayilanji Keerthipetta Mayilanji

Innu Njangade Mayilanjikkarul Tharika Naayakane

Ammayum Than Thozhimarum Kannithante Thozhimarum

Uttanalla Bandhukkalum Mattudayorellarum

Anpinode Pooshiyorkku Gunmudaya Mayilanji

Puthiya Mankakurunnukalkku Viralidayil Mayilanji

Mayilanji Varavukanmaan Varuveenaho ! Thozhimare

Kanakapancharam Murulpancharam Kanmeenedo Thozhimare

Murashumadhalam Thakiluvadhyavum Kelppinedo Thozhimare

Aadamangu Mayanghiveenu Bharya Thante Kaipidichu

Mayilanji Manam Kettu Mayanghi Veenu Manavalan

Mayilanji Manam Kettu Mayanghi Veenu Manavatti

Kurunnupillerkkarultharika Ishonaayan Thamburane.


 Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maranarul


മാറാനരുള്‍ ചെയ്തീലോകേയന്നു നിറവേറി

ഏറി നല്‍ഗുണങ്ങളെല്ലാം ഭൂമി മേലൊരേടം

ഒരുമയുടയോന്‍ പെരുമകൊണ്ടു കരുതി മണ്‍പിടിച്ച്

പിടിച്ച കരുവിലടക്കം നേടി പുറത്തു തുകല്‍ പൊതിഞ്ഞ്

തുകലകമേ ചോരനീരും എല്ലും മാംസധാതുക്കള്‍

ഭൂതികള്‍ക്ക് വാതിലഞ്ചും നവധ്വാരങ്ങളായതും

രണ്ടൊടു നാലും നാലുവിരല്‍ക്കും ചുവപ്പു നഖങ്ങള്‍ പത്ത്

പത്തുടയോന്റെയകത്തുടയോനായ് കൊടുത്തുണര്‍ത്ത്യോരാത്മാവ്

ആത്മാവും കൊടുത്തു പേരുമിട്ടോരാദമെന്ന്

എന്നശേഷമിന്നിച്ചൊല്ലാമുന്നി നിങ്ങള്‍ കേള്‍പ്പിന്‍

 

രണ്ടാം പാദം

ആദം മുതലായി മനുക്കളുണ്ടാകുവാന്‍

ഉണ്ടാക വേണമിവനൊരു ഭാര്യ

ഭാര്യേ ഉന്നി മയക്കിയോരാദത്തെ

ആദം മയങ്ങി എടുത്തോരു വാരി

വാരിമേല്‍ മണ്ണുപൊതിഞ്ഞതു നായന്‍

നായകന്‍ മുന്നം ചമച്ചതുപോല്‍

ചമഞ്ഞുട നാദവും ഭാര്യയുമന്നു

അന്നവന്‍ കണ്ണിലുറക്കം കളഞ്ഞ്

കളവറ്റ കന്നിയെ കണ്ണിനു കാട്ടി

കണ്ടുടനാദവും ഭാര്യയെന്ന്

കര്‍ത്താവേ ഒന്നൊണ്ടടിയന്‍ പറയുന്നു

പറയാവതല്ലേ ഇവളുടെ നന്മ

ഇവളെന്നിലുണ്ടെന്നറിഞ്ഞതുമില്ല

എല്ലാം മറക്കും അടിയനിവളാല്‍.

 

മൂന്നാം പാദം

ആലം ചമഞ്ഞതിലഴകിയ പറുദീസായില്‍

താലം പരന്നപോലിത് മലമുകളിലേറ്റം

ചേലും വെളിവൊണ്ടെ പല പല മരങ്ങളെല്ലാം

കാലം തുടക്കമായി നിറഞ്ഞുള്ള കനികളുണ്ട്

അല്ലീ മലരാമ്പല്‍ ചെങ്ങഴ് നീര്‍ ചെറു ചെന്താമര

ഫുല്ലം മലര്‍മുല്ലക്കുറു മുല്ലക്കുറു മൊഴിയെ

പക്ഷി പലതുണ്ട് കുയില്‍ മയില്‍ മൊഴികളുണ്ട്

കൊക്കും കുരികിലും പഞ്ചവര്‍ണ്ണക്കിളികളുണ്ട്

വ്യാഘ്രം മദയാന നരസിംഹം ഇവകളെല്ലാം

ഒക്കെയുടെ നാഥന്‍ കൊടുത്തതും തനിക്കഴകാല്‍

വച്ചു പറുദീസാ തന്നിലവന്‍ സ്തുതിച്ചിരിപ്പാന്‍

ഇച്ഛക്കനികായും പറിച്ചുതിന്നിരിക്കന്നേകി

ഇച്ഛാനിറം കൊണ്ടിക്കനി കണ്ടു മലര്‍ പുകിന്ത്

സത്യം പിഴച്ചുച്ചയ്ക്കടിവാരം പുകന്തിടവേ

 

നാലാം പാദം

ആദത്തെ നായന്‍ മലയൊക്കെ നോക്കിനാന്‍

ഹവ്വാമനയാളും കൂടെ മലമീതെ

മരതകമുത്തു വിളങ്ങും മലമീതില്‍

മയിലാടും പോലെ വിളങ്ങുന്ന ഭാര്യയെ

അഞ്ചും മയിലെപ്പോലെയഞ്ചണം മയിലേ നീ

മയിലാഞ്ചിയില്ലാത്ത കാരണം തോഴിമാര്‍

ആ മരമൂട്ടിലൊളിച്ചവരിരുവരും

അപ്പഴേ നായനെഴുന്നള്ളി വന്നിട്ട്

പച്ചിലകൊണ്ടു പൊതിഞ്ഞവര്‍ തങ്ങളെ

വിസ്താരവീടും ചവുട്ടിക്കടന്നിട്ട്

പണ്ട് പറഞ്ഞോത്തോരാദത്തും ഭാര്യയാം

ഹവ്വാമനയാളെ നായന്‍ കൊടുത്തപ്പോള്‍

അന്നന്നു കന്നിമാര്‍ മംഗല്യം വാഴുവാന്‍

പച്ചില മയിലാഞ്ചി കൊണ്ടു പൊതിയേണം.

കൈയാലെ കായും പറിച്ചോരു കാരണം

കൈപ്പുടം തന്നില്‍ പൊതിയുന്നു മൈലാഞ്ചി

കാലാല്‍ നടന്നു കനിതിന്ന കാരണം

കാല്‍നഖം തന്നില്‍ പൊതിയുന്നു മൈലാഞ്ചി

അസ്ഥിമേല്‍ മണ്ണുപൊതിഞ്ഞൊരു കാരണം

കൈപ്പുടം തന്നില്‍ പൊതിയുന്നു മൈലാഞ്ചി

അന്നവര്‍ നാണിച്ചൊളിച്ചോരു കാരണം

ഇന്നിങ്ങു പിള്ളേരൊളിച്ചു നടപ്പതും

മയിലാഞ്ചി നൂലാലേ പിഴവന്ന കാരണം

മയിലാഞ്ചിയിട്ടല്ലോ നൂല്‍കൂട്ടുമാറോള്ളൂ

നീതികൊടുത്ത പോലിന്നിങ്ങു പിള്ളേര്‍ക്ക്

എന്നേയ്ക്കും നീതി കൊടുക്കണം നായക

 

അഞ്ചാം പാദം

പിഴവഴിക്കു നിറമൊഴിഞ്ഞു തന്റെ നിറമകന്ന പോലെ

മയിലാഞ്ചി തടവിയോര്‍ക്ക് നിറപിഴച്ചതടയാളം

പച്ചമേനി മയിലാഞ്ചി ഇട്ടുകൈകള്‍ ചുവപ്പവര്‍ക്ക്

കുരുന്നു പിള്ളേര്‍ വരുന്നയാണ്ടിലതിമുതൃന്നീ വഴക്കമെല്ലാം

വാഴുടയ മയിലാഞ്ചി പൊരുളുടയ മയിലാഞ്ചി

ഗുണമുടയ മയിലാഞ്ചി കീര്‍ത്തിപെട്ട മയിലാഞ്ചി

ഇന്നുഞങ്ങടെ മയിലാഞ്ചിക്കരുള്‍ തരിക നായകനെ

അമ്മയും തന്‍ തോഴിമാരും കന്നിതന്റെ തോഴിമാരും

ഉറ്റനല്ല ബന്ധുക്കളും മറ്റുടയോരെല്ലാരും

അന്‍പിനോടെ പൂശിയോര്‍ക്ക് ഗുണമുടയ മയിലാഞ്ചി

പുതിയ മങ്കക്കുരുന്നുകള്‍ക്ക് വിരലിടയില്‍ മയിലാഞ്ചി

മയിലാഞ്ചി വരവുകാണ്മാന്‍ വരുവീനഹോ ! തോഴിമാരെ

കനകപഞ്ചരം മുരുള്‍പഞ്ചരം കാണ്മീനെടോ തോഴിമാരെ

മുരശുമദ്ധളം തകിലുവാദ്യവും കേള്‍പ്പിനെടോ തോഴിമാരെ

ആദമങ്ങു മയങ്ങിവീണു ഭാര്യ തന്റെ കൈപിടിച്ചു

മയിലാഞ്ചി മണം കേട്ടു മയങ്ങി വീണു മണവാളന്‍

മയിലാഞ്ചി മണം കേട്ടു മയങ്ങി വീണു മണവാട്ടി

                        കുരുന്നു പിള്ളേര്‍ക്കരുള്‍തരിക ഈശോനായന്‍ തമ്പുരാനെ !


 Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maranarul

Thursday, 3 October 2024

Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs

Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maaranisho 



Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maaranisho


Maaranisho Pathaviyile Manarkola Puthuma Kanmaan

Koorana Bandhukkalum Gunamudaya Arivullorum

Appanodum Ammavanmaarayalarum Bandhukkalum

Therana Dhanatheyorthu Vegamode Thanpithakkal

Marane Munnirthi Margamaana Nal Kurichu.

Naal Kuricha Divasamathil Muzhukkepooshi Bhangiyode

Nirathodothangirikkum Neram Paadikalikkum Balakarkku

Kolvilakkum, Paavadayum Antham Charthi Neerumadi

Ninnavar Kuravayittu Nellumittu Niravu Vannu

Thakilnaadham Kombuvili Mattumulla Khoshamayi

Idiyalarum Varavukandal Pularum Munpe Pallikakam

Unmayilirunna Pennine Olivilvachu Velivathakki

Mankayene Konduchennu Manavaalanarikeyiruthi.

Budhiyotha Kanthangalum Bodhamulla Shemashanmarum

Mantrakodi Madiyilittu Margamaaya Vachanam Cholli.

Vachanam Cholli Thotta thali Margamayi Kettinale

Kalale Vegamodi Kanakamothangakambadiyum

Vayale Mozhikal Cholli Palatharathil Balakarkku

Thakilnaadham Kombuvili Mattumulla Khoshamayi.

Idiyalarum Varavukandal Irulum Munpe Panthalkkakam

Nellum Neerum Vilakkumayi Ammayi Vannangethirettu

Baalakare Konduchennu Manarkolam Pukkavare.


Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maaranisho


മാറാനീശോ പതവിയിലെ മണര്‍കോല പ്പുതുമ കാണാന്‍

കൂറാന ബന്ധുക്കളും ഗുണമുടയ അറിവുള്ളോരും.

അപ്പനോട് അമ്മാവന്മാരയലരും ബന്ധുക്കളും

തേറാന ധനത്തെയൊത്തു വേഗമോടെ തന്‍പിതാക്കള്‍

മാറാനെ മുന്‍നിര്‍ത്തി മാര്‍ഗമാന നാള്‍ കുറിച്ചു.

നാള്‍ കുറിച്ച ദിവസമതില്‍ മുഴുക്കെപ്പൂശി ഭംഗിയോടെ

നിറത്തോടൊത്തങ്ങിരിക്കും നേരം പാടിക്കളിക്കും ബാലകര്‍ക്ക്

കോല്‍വിളക്കും, പാവാടയും അന്തം ചാര്‍ത്തി നീരുമാടി

നിന്നവര്‍ കുരവയിട്ടു നെല്ലുമിട്ടു നിറവു വന്നു.

തകില്‍നാദം കൊമ്പുവിളി മറ്റുമുള്ള ഘോഷമായി

ഇടിയലറും വരവ്കണ്ടാല്‍ പുലരും മുന്‍പേ പള്ളിക്കകം

ഉണ്മായിലിരുന്ന പെണ്ണിനെ ഒളിവില്‍വച്ചു വെളിവതാക്കി

മങ്കയേനെ കൊണ്ട്ചെന്ന് മണവാളനരികെയിരുത്തി.

ബുദ്ധിയൊത്ത കത്തങ്ങളും ബോധമുള്ള ശെമ്മാശന്മാരും

മന്ത്രകോടി മടിയിലിട്ടു മാര്‍ഗമായ വചനം ചൊല്ലി.

വചനം ചൊല്ലി തൊട്ട താലി മാര്‍ഗമായി കെട്ടിനാലെ

കാലാലെ വേഗമോടി കനകമൊത്തങ്ങകമ്പടിയും

വായാലെ മൊഴികള്‍ ചൊല്ലി പലതരത്തില്‍ ബാലകര്‍ക്ക്

തകില്‍നാദം കൊമ്പുവിളി മറ്റുമുള്ള ഘോഷമായി.

ഇടിയലറും വരവുകണ്ടാല്‍ ഇരുളും മുന്‍പേ പന്തല്‍ക്കകം

നെല്ലും നീരും വിളക്കുമായി അമ്മായി വന്നങ്ങെതിരേറ്റു

ബാലകരെ കൊണ്ടുചെന്നു മണര്‍ക്കോലം പുക്കവാറെ


Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maaranisho

Wednesday, 2 October 2024

Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam

 Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam



 Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam


Marthomman Nanmayalonnu Thudangunnu

Nannayi Varenameyinnu

Uthamanaaya Mishiha thiruvullam

Unmayezhunnalka Venam

Kantheeshanaayanezhunnalli vannittu

Karppoorapanthalakame

Kaikupi Nernnu Njan Pettuvalarthoru

Kannimakale Njan Ninne

Tholum Thudayum Mukhavum Manimarum

Yogathale Parishundu

Ente Makale Parametti Vayppolum

En manasso Patharunnu

Nellumaneerum Parametti Vachare

En Manasso  Theliyunnu

Chembakapoovin Niram Chollam Penninu / Chekkanu

Chemmeyarulpetta Pennu / Chekkan

Penninekandavarellarum Chollunnu

Ulakilivalkkothorilla

Nalloru Neram Manarkolam Pukkare 

Nannayka Venamithennu

Kaaranamayavarellarum Koodittu

Nanmavaruthitharenam

Aalahanaayanum Anpanmishihayum 

Koode Thunakkayivarkku


Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam


മാര്‍ത്തോമ്മന്‍ നന്മയാലൊന്നു തുടങ്ങുന്നു

നന്നായി വരേണമേയിന്നു

ഉത്തമനായ മിശിഹ തിരുവുള്ളം

ഉണ്മൈയെഴുന്നള്‍ക വേണം.

കന്തീശനായനെഴുന്നള്ളി വന്നിട്ട്

കര്‍പ്പൂരപ്പന്തലകമേ.

കൈകൂപ്പി നേര്‍ന്നു ഞാന്‍ പെറ്റുവളര്‍ത്തൊരു

കന്നിമകളെ ഞാന്‍ നിന്നെ.

തോളും തുടയും മുഖവും മണിമാറും

യോഗത്താലെ പരിശുണ്ട്.

എന്റെ മകളെ പരമേറ്റി വയ്പ്പോളും

എന്‍ മനസ്സോ പതറുന്നു.

നെല്ലുമാനീരും പരമേറ്റി വെച്ചാറെ

എന്‍ മനസ്സോ തെളിയുന്നു.

ചെമ്പകപൂവിന്‍ നിറം ചൊല്ലാം പെണ്ണിന് / ചെക്കന്

ചെമ്മേയരുള്‍പെറ്റ പെണ്ണ്  / ചെക്കന്‍.

പെണ്ണിനെ / ചെക്കനെ കണ്ടവരെല്ലാരും ചൊല്ലുന്നു

ഉലകിലിവള്‍ക്കൊത്തോരില്ല.

നല്ലൊരു നേരം മണര്‍കോലം പുക്കാറെ

നന്നായ്ക വേണമിതെന്ന്.

കാരണമായവരെല്ലാരും കൂടിട്ട്

നന്മവരുത്തി ത്തരേണം.

ആലാഹാനായനും അന്‍പന്‍ മിശിഹായും

കൂടെത്തുണയ്ക്കയിവര്‍ക്ക്.



Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam