Friday, 4 October 2024

Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maranarul

 Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maranarul



 Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maranarul


Maranarul Cheythilokeyannu Niraveri

Eri Nalgunangalellam Bhoomi Meloredam

Orumayudayon Perumakondu Karuthi Manpidichu

Pidicha Karuviladakkam Nedi Purathu Thukal Pothinju

Thukalakame Choraneerum Ellum Mamsadhathukkal

Bhoothikalkku Vathilanjum Navadwarangalayathum

Randodu Naalum Naaluviralkkum Chuvappu Naghangal Pathu

Pathudayonteyakathudayonayi Koduthunarthyorathmavu

Athmavum Koduthu Perumittoradhamennu

Ennasheshaminnichollamunni Ningal Kelppin


2nd  Paadam


Aadam Muthalayi Manukkalundakuvaan

Undaka Venamivanoru Bharya

Bharye Unni Mayakkiyoradhathe

Aadam Mayanghi Eduthoru Vaari

Varimel Mannupothinjathu Naayan

Naayakan Munnam Chamachathupol

Chamanjuda, Naadhavum Bharyayumannu

Annavan Kannilurakkam Kalanju

Kalavatta Kanniye Kanninu Kaatti

Kandudanaadhavum Bharyayennu

Karthave Onnonndadiyan Parayunnu

Parayavathalle Ivalude Nanma

Ivalennilundennarinjathumilla

Ellam Marakkum Adiyanivalal


3rd Paadham


Aalam Chamanjathilazhakiya Parudheesayil

Thaalam Parannapolithu Malamukalilettam

Chelum Velivonde Pala Pala Marangalellam

Kaalam Thudakkamayi Niranjulla Kanikalundu

Alli Malarambal Chengazhneer Cheru Chenthamara

Phullam Malarmullakuru Mullakuru Mozhiye

Pakshi Palathundu Kuyil Mayil Mozhikalundu

Kokkum Kurikilum Panchavarnna Kilikalundu

Vyakhram Madhayaana Narasimham Ivakalellam

Okkeyude Naadhan Koduthathum Thanikkazhakaal

Vachu Parudeesa Thannilavan Sthuthichirippan

Ichakanikayum Parichuthinnirikkaneki

Ichaniram Kondikkani Kandu Malar Pukinthu

Sathyam Pizhachuchaykkadivaaram Pukanthidave


4th Paadam


Aadathe Naayan Malayokke Nokkinaal

Hawwamanayalum Koode Malameethe

Marathakamuthu Vilanghum Malameethil

Mayiladum Pole Vilanghunna Bharyaye

Anjum Mayilepoleyanjanam Mayile Nee

Mayilanjiyillatha Kaaranam Thozimaar

Aa Maramoottilolichavariruvarum

Appazhe Naayanezhunnalli Vannittu

Pachila Kondu Pothinjavar Thangale

Visthaaraveedum Chaavuttikadannittu

Pandu Paranjothoradathum Bharyayaam

Hawwamanayale Naayan Koduthappol

Annannu Kannimaar Mangalyam Vaazhuvaan

Pachilamailanji Kondu Pothiyenam.

Kaiyale Kaayum Parichoru Kaaranam

Kaippudam Thannil Pothiyunnu Mayilanji

Kaalal Nadannu Kanithinna Kaaranam

Kaalnagham Thannil Pothiyunnu Mayilanji

Asthimel Mannupothinjoru Kaaranam

Kaippudam Thannil Pothiyunnu Mayilanji

Annavar Nanicholichoru Kaaranam

Inningu Pillerolichu Nadappathum

Mayilanji Nulale Pizhavanna Kaaranam

Mayilanjiyittallo  Noolkoottumarollu

Neethikodutha Polinningu Pillerkku

Enneykkum Neethi Kodukkanam Naayak


5th Paadam


Pizhavazhikku Niramozhinju Thante Niramakanna pole

Mayilanji Thadaviyorkku Nirapizhachathadayalam

Pachameni Mayilanji Ittukaikal Chuvappavarkku

Kurunnu Piller Varunnayandilathimuthrinni Vazhakkamellam

Vazhudaya Mayilanji Poruludaya Mayilanji

Gunamudaya Mayilanji Keerthipetta Mayilanji

Innu Njangade Mayilanjikkarul Tharika Naayakane

Ammayum Than Thozhimarum Kannithante Thozhimarum

Uttanalla Bandhukkalum Mattudayorellarum

Anpinode Pooshiyorkku Gunmudaya Mayilanji

Puthiya Mankakurunnukalkku Viralidayil Mayilanji

Mayilanji Varavukanmaan Varuveenaho ! Thozhimare

Kanakapancharam Murulpancharam Kanmeenedo Thozhimare

Murashumadhalam Thakiluvadhyavum Kelppinedo Thozhimare

Aadamangu Mayanghiveenu Bharya Thante Kaipidichu

Mayilanji Manam Kettu Mayanghi Veenu Manavalan

Mayilanji Manam Kettu Mayanghi Veenu Manavatti

Kurunnupillerkkarultharika Ishonaayan Thamburane.


 Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maranarul


മാറാനരുള്‍ ചെയ്തീലോകേയന്നു നിറവേറി

ഏറി നല്‍ഗുണങ്ങളെല്ലാം ഭൂമി മേലൊരേടം

ഒരുമയുടയോന്‍ പെരുമകൊണ്ടു കരുതി മണ്‍പിടിച്ച്

പിടിച്ച കരുവിലടക്കം നേടി പുറത്തു തുകല്‍ പൊതിഞ്ഞ്

തുകലകമേ ചോരനീരും എല്ലും മാംസധാതുക്കള്‍

ഭൂതികള്‍ക്ക് വാതിലഞ്ചും നവധ്വാരങ്ങളായതും

രണ്ടൊടു നാലും നാലുവിരല്‍ക്കും ചുവപ്പു നഖങ്ങള്‍ പത്ത്

പത്തുടയോന്റെയകത്തുടയോനായ് കൊടുത്തുണര്‍ത്ത്യോരാത്മാവ്

ആത്മാവും കൊടുത്തു പേരുമിട്ടോരാദമെന്ന്

എന്നശേഷമിന്നിച്ചൊല്ലാമുന്നി നിങ്ങള്‍ കേള്‍പ്പിന്‍

 

രണ്ടാം പാദം

ആദം മുതലായി മനുക്കളുണ്ടാകുവാന്‍

ഉണ്ടാക വേണമിവനൊരു ഭാര്യ

ഭാര്യേ ഉന്നി മയക്കിയോരാദത്തെ

ആദം മയങ്ങി എടുത്തോരു വാരി

വാരിമേല്‍ മണ്ണുപൊതിഞ്ഞതു നായന്‍

നായകന്‍ മുന്നം ചമച്ചതുപോല്‍

ചമഞ്ഞുട നാദവും ഭാര്യയുമന്നു

അന്നവന്‍ കണ്ണിലുറക്കം കളഞ്ഞ്

കളവറ്റ കന്നിയെ കണ്ണിനു കാട്ടി

കണ്ടുടനാദവും ഭാര്യയെന്ന്

കര്‍ത്താവേ ഒന്നൊണ്ടടിയന്‍ പറയുന്നു

പറയാവതല്ലേ ഇവളുടെ നന്മ

ഇവളെന്നിലുണ്ടെന്നറിഞ്ഞതുമില്ല

എല്ലാം മറക്കും അടിയനിവളാല്‍.

 

മൂന്നാം പാദം

ആലം ചമഞ്ഞതിലഴകിയ പറുദീസായില്‍

താലം പരന്നപോലിത് മലമുകളിലേറ്റം

ചേലും വെളിവൊണ്ടെ പല പല മരങ്ങളെല്ലാം

കാലം തുടക്കമായി നിറഞ്ഞുള്ള കനികളുണ്ട്

അല്ലീ മലരാമ്പല്‍ ചെങ്ങഴ് നീര്‍ ചെറു ചെന്താമര

ഫുല്ലം മലര്‍മുല്ലക്കുറു മുല്ലക്കുറു മൊഴിയെ

പക്ഷി പലതുണ്ട് കുയില്‍ മയില്‍ മൊഴികളുണ്ട്

കൊക്കും കുരികിലും പഞ്ചവര്‍ണ്ണക്കിളികളുണ്ട്

വ്യാഘ്രം മദയാന നരസിംഹം ഇവകളെല്ലാം

ഒക്കെയുടെ നാഥന്‍ കൊടുത്തതും തനിക്കഴകാല്‍

വച്ചു പറുദീസാ തന്നിലവന്‍ സ്തുതിച്ചിരിപ്പാന്‍

ഇച്ഛക്കനികായും പറിച്ചുതിന്നിരിക്കന്നേകി

ഇച്ഛാനിറം കൊണ്ടിക്കനി കണ്ടു മലര്‍ പുകിന്ത്

സത്യം പിഴച്ചുച്ചയ്ക്കടിവാരം പുകന്തിടവേ

 

നാലാം പാദം

ആദത്തെ നായന്‍ മലയൊക്കെ നോക്കിനാന്‍

ഹവ്വാമനയാളും കൂടെ മലമീതെ

മരതകമുത്തു വിളങ്ങും മലമീതില്‍

മയിലാടും പോലെ വിളങ്ങുന്ന ഭാര്യയെ

അഞ്ചും മയിലെപ്പോലെയഞ്ചണം മയിലേ നീ

മയിലാഞ്ചിയില്ലാത്ത കാരണം തോഴിമാര്‍

ആ മരമൂട്ടിലൊളിച്ചവരിരുവരും

അപ്പഴേ നായനെഴുന്നള്ളി വന്നിട്ട്

പച്ചിലകൊണ്ടു പൊതിഞ്ഞവര്‍ തങ്ങളെ

വിസ്താരവീടും ചവുട്ടിക്കടന്നിട്ട്

പണ്ട് പറഞ്ഞോത്തോരാദത്തും ഭാര്യയാം

ഹവ്വാമനയാളെ നായന്‍ കൊടുത്തപ്പോള്‍

അന്നന്നു കന്നിമാര്‍ മംഗല്യം വാഴുവാന്‍

പച്ചില മയിലാഞ്ചി കൊണ്ടു പൊതിയേണം.

കൈയാലെ കായും പറിച്ചോരു കാരണം

കൈപ്പുടം തന്നില്‍ പൊതിയുന്നു മൈലാഞ്ചി

കാലാല്‍ നടന്നു കനിതിന്ന കാരണം

കാല്‍നഖം തന്നില്‍ പൊതിയുന്നു മൈലാഞ്ചി

അസ്ഥിമേല്‍ മണ്ണുപൊതിഞ്ഞൊരു കാരണം

കൈപ്പുടം തന്നില്‍ പൊതിയുന്നു മൈലാഞ്ചി

അന്നവര്‍ നാണിച്ചൊളിച്ചോരു കാരണം

ഇന്നിങ്ങു പിള്ളേരൊളിച്ചു നടപ്പതും

മയിലാഞ്ചി നൂലാലേ പിഴവന്ന കാരണം

മയിലാഞ്ചിയിട്ടല്ലോ നൂല്‍കൂട്ടുമാറോള്ളൂ

നീതികൊടുത്ത പോലിന്നിങ്ങു പിള്ളേര്‍ക്ക്

എന്നേയ്ക്കും നീതി കൊടുക്കണം നായക

 

അഞ്ചാം പാദം

പിഴവഴിക്കു നിറമൊഴിഞ്ഞു തന്റെ നിറമകന്ന പോലെ

മയിലാഞ്ചി തടവിയോര്‍ക്ക് നിറപിഴച്ചതടയാളം

പച്ചമേനി മയിലാഞ്ചി ഇട്ടുകൈകള്‍ ചുവപ്പവര്‍ക്ക്

കുരുന്നു പിള്ളേര്‍ വരുന്നയാണ്ടിലതിമുതൃന്നീ വഴക്കമെല്ലാം

വാഴുടയ മയിലാഞ്ചി പൊരുളുടയ മയിലാഞ്ചി

ഗുണമുടയ മയിലാഞ്ചി കീര്‍ത്തിപെട്ട മയിലാഞ്ചി

ഇന്നുഞങ്ങടെ മയിലാഞ്ചിക്കരുള്‍ തരിക നായകനെ

അമ്മയും തന്‍ തോഴിമാരും കന്നിതന്റെ തോഴിമാരും

ഉറ്റനല്ല ബന്ധുക്കളും മറ്റുടയോരെല്ലാരും

അന്‍പിനോടെ പൂശിയോര്‍ക്ക് ഗുണമുടയ മയിലാഞ്ചി

പുതിയ മങ്കക്കുരുന്നുകള്‍ക്ക് വിരലിടയില്‍ മയിലാഞ്ചി

മയിലാഞ്ചി വരവുകാണ്മാന്‍ വരുവീനഹോ ! തോഴിമാരെ

കനകപഞ്ചരം മുരുള്‍പഞ്ചരം കാണ്മീനെടോ തോഴിമാരെ

മുരശുമദ്ധളം തകിലുവാദ്യവും കേള്‍പ്പിനെടോ തോഴിമാരെ

ആദമങ്ങു മയങ്ങിവീണു ഭാര്യ തന്റെ കൈപിടിച്ചു

മയിലാഞ്ചി മണം കേട്ടു മയങ്ങി വീണു മണവാളന്‍

മയിലാഞ്ചി മണം കേട്ടു മയങ്ങി വീണു മണവാട്ടി

                        കുരുന്നു പിള്ളേര്‍ക്കരുള്‍തരിക ഈശോനായന്‍ തമ്പുരാനെ !


 Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maranarul

No comments:

Post a Comment