Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maaranisho
Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maaranisho
Maaranisho Pathaviyile Manarkola Puthuma Kanmaan
Koorana Bandhukkalum Gunamudaya Arivullorum
Appanodum Ammavanmaarayalarum Bandhukkalum
Therana Dhanatheyorthu Vegamode Thanpithakkal
Marane Munnirthi Margamaana Nal Kurichu.
Naal Kuricha Divasamathil Muzhukkepooshi Bhangiyode
Nirathodothangirikkum Neram Paadikalikkum Balakarkku
Kolvilakkum, Paavadayum Antham Charthi Neerumadi
Ninnavar Kuravayittu Nellumittu Niravu Vannu
Thakilnaadham Kombuvili Mattumulla Khoshamayi
Idiyalarum Varavukandal Pularum Munpe Pallikakam
Unmayilirunna Pennine Olivilvachu Velivathakki
Mankayene Konduchennu Manavaalanarikeyiruthi.
Budhiyotha Kanthangalum Bodhamulla Shemashanmarum
Mantrakodi Madiyilittu Margamaaya Vachanam Cholli.
Vachanam Cholli Thotta thali Margamayi Kettinale
Kalale Vegamodi Kanakamothangakambadiyum
Vayale Mozhikal Cholli Palatharathil Balakarkku
Thakilnaadham Kombuvili Mattumulla Khoshamayi.
Idiyalarum Varavukandal Irulum Munpe Panthalkkakam
Nellum Neerum Vilakkumayi Ammayi Vannangethirettu
Baalakare Konduchennu Manarkolam Pukkavare.
Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maaranisho
മാറാനീശോ
പതവിയിലെ മണര്‍കോല പ്പുതുമ കാണാന്‍
കൂറാന
ബന്ധുക്കളും ഗുണമുടയ അറിവുള്ളോരും.
അപ്പനോട്
അമ്മാവന്മാരയലരും ബന്ധുക്കളും
തേറാന
ധനത്തെയൊത്തു വേഗമോടെ തന്‍പിതാക്കള്‍
മാറാനെ
മുന്‍നിര്‍ത്തി മാര്‍ഗമാന നാള്‍ കുറിച്ചു.
നാള്‍
കുറിച്ച ദിവസമതില്‍ മുഴുക്കെപ്പൂശി ഭംഗിയോടെ
നിറത്തോടൊത്തങ്ങിരിക്കും
നേരം പാടിക്കളിക്കും ബാലകര്‍ക്ക്
കോല്‍വിളക്കും,
പാവാടയും അന്തം ചാര്‍ത്തി നീരുമാടി
നിന്നവര്‍
കുരവയിട്ടു നെല്ലുമിട്ടു നിറവു വന്നു.
തകില്‍നാദം
കൊമ്പുവിളി മറ്റുമുള്ള ഘോഷമായി
ഇടിയലറും
വരവ്കണ്ടാല്‍ പുലരും മുന്‍പേ പള്ളിക്കകം
ഉണ്മായിലിരുന്ന
പെണ്ണിനെ ഒളിവില്‍വച്ചു വെളിവതാക്കി
മങ്കയേനെ
കൊണ്ട്ചെന്ന് മണവാളനരികെയിരുത്തി.
ബുദ്ധിയൊത്ത
കത്തങ്ങളും ബോധമുള്ള ശെമ്മാശന്മാരും
മന്ത്രകോടി
മടിയിലിട്ടു മാര്‍ഗമായ വചനം ചൊല്ലി.
വചനം
ചൊല്ലി തൊട്ട താലി മാര്‍ഗമായി കെട്ടിനാലെ
കാലാലെ
വേഗമോടി കനകമൊത്തങ്ങകമ്പടിയും
വായാലെ
മൊഴികള്‍ ചൊല്ലി പലതരത്തില്‍ ബാലകര്‍ക്ക്
തകില്‍നാദം
കൊമ്പുവിളി മറ്റുമുള്ള ഘോഷമായി.
ഇടിയലറും
വരവുകണ്ടാല്‍ ഇരുളും മുന്‍പേ പന്തല്‍ക്കകം
നെല്ലും
നീരും വിളക്കുമായി അമ്മായി വന്നങ്ങെതിരേറ്റു
ബാലകരെ
കൊണ്ടുചെന്നു മണര്‍ക്കോലം പുക്കവാറെ
Knanaya Marriage Songs / Marthomman Song / Lyrics / Malayalam / English / Mailanji Kalyanam / Chantham Charthu songs / Maaranisho
No comments:
Post a Comment