Friday, 7 November 2025

Sakaleshwaranaam Daivam Song Lyrics / സകലേശ്വരനാം ദൈവം / Malayalam Christian Devotional Songs Lyrics

Sakaleshwaranaam Daivam

Bhooovinnudayon Raajamaheshan Thante

Snehavirunnin Kshanamullore

Varuvin Ningal

Parishodhippin Vegam

Suvisheshathin Divyaprabhayil Ningal

Shuchiyakeedin Bhowthik Chintha

Saranikalellam

Naadhan Sadhayam Nalki

Soubhagyathin Nikshepangal Mannil

Paapikal Varuvin Kadabadhyathakal

Neekkuka Ningal

Daivikarajyam Nedan

Hrudayathalangal Shuchiyakkiduvin Chelil

Shishuvinu Thulyam Nirmmalarayi

Theeruka Veendum

Daivathmavin Geetham

Choriyukayallo Daivika Rajyam Kathil

Shashwathabhagyam Nirayum Vazhikal

Velivakkunnu

Nizhalaam Niyamam Vittu

Noothana Niyamam Paalichavanaam Poulose

Sleeha Thannude Mathruka Ningal

Kaikondiduvin

Israyelin Theekshnan

Shavolineya Naadhan Parichil Nedi

Thirusabha Thannil Theekshnathayerum

Matruka Nalkan

Shavolannal Yudhan

Niyamam Charthum Thirasheelakalaal Andhan

Mishihayavanil Than Niyamathal

Kazhcha Pakarnnu

Thesalonyarkkayi (Romakkarkkayi)  Poulose

Ezhuthiya Kathal Nammeyumippol Modhaal

Daivika Douthyam Ariyippathu Naam

Kelkkuka Yuktham

 Sakaleshwaranaam Daivam Song Lyrics / സകലേശ്വരനാം ദൈവം / Malayalam Christian Devotional Songs Lyrics

സകലേശ്വരനാം ദൈവം

ഭൂവിന്നുടയോന്‍ രാജമഹേശന്‍ തന്റെ

സ്നേഹവിരുന്നിന്‍ ക്ഷണമുള്ളോരെ

വരുവിന്‍ നിങ്ങള്‍

പരിശോധിപ്പിന്‍ വേഗം

സുവിശേഷത്തിന്‍ ദിവ്യപ്രഭയില്‍ നിങ്ങള്‍

ശുചിയാക്കീടിന്‍ ഭൌതികചിന്ത

സരണികളെല്ലാം

നാഥന്‍ സദയം നല്‍കി

സൗഭാഗ്യത്തിന്‍ നിക്ഷേപങ്ങള്‍ മന്നില്‍

പാപികള്‍ വരുവിന്‍ കടബാധ്യതകള്‍

നീക്കുക നിങ്ങള്‍

ദൈവികരാജ്യം നേടാന്‍

ഹൃദയതലങ്ങള്‍ ശുചിയാക്കിടുവിന്‍ ചേലില്‍

ശിശുവിനു തുല്യം നിര്‍മ്മലരായി

തീരുക വീണ്ടും

ദൈവാത്മാവിന്‍ ഗീതം

ചൊരിയുകയല്ലോ, ദൈവിക രാജ്യം കാതില്‍

ശാശ്വത ഭാഗ്യം നിറയും വഴികള്‍

വെളിവാക്കുന്നു

നിഴലാം നിയമം വിട്ടു

നൂതന നിയമം പാലിച്ചവനാം പൗലോസ്‌

ശ്ലീഹ തന്നുടെ മാതൃക നിങ്ങള്‍

കൈകൊണ്ടിടുവിന്‍

ഇസ്രായേലിന്‍ തീക്ഷ്ണന്‍

ശാവോലിനെയാ നാഥന്‍ പരിചില്‍ നേടി

തിരുസഭ തന്നില്‍ തീക്ഷ്ണതയേറും

മാതൃക നല്‍കാന്‍

ശാവോലന്നാള്‍ യൂദന്‍

നിയമം ചാര്‍ത്തും തിരശീലകളാല്‍ അന്ധന്‍

മിശിഹായവനില്‍ തന്‍ നിയമത്താല്‍

കാഴ്ച പകര്‍ന്നു

തെസലോന്യര്‍ക്കായ് (റോമ്മാക്കാര്‍ക്കായ്‌) പൗലോസ്‌

എഴുതിയ കത്താല്‍ നമ്മെയുമിപ്പോള്‍ മോദാല്‍

ദൈവിക ദൗത്യം അറിയിപ്പതു നാം

കേള്‍ക്കുക യുക്തം

 Sakaleshwaranaam Daivam Song Lyrics / സകലേശ്വരനാം ദൈവം / Malayalam Christian Devotional Songs Lyrics

No comments:

Post a Comment