Friday, 14 November 2025

Sakrari Munnil Njan Song Lyrics / സക്രാരി മുന്നില്‍ ഞാന്‍ / Malayalam Christian Devotional song Lyrics

Sakrari Munnil Njan Kurishodu Chernnu

Nin Thirumurivukalil Nokki Nilkkumpol

Njan Cheytha Paapangal Orkkunnu Naadha

En Mizhineer Ozhukki Njan Karanjeedunnu – 2

Nin Shirassin Mulmudi Chaarthiyathum

Chithariya Rakthathil Nee Pidanjathum

Kurishodu Cherthu Njan Aaniyadichathum

Orkkunnu Naadha Ee Nimisham

BIT

Thalarunna Manassil Ashwasamekuvaan

En Chaare Nee Vannu Cherumpol – 2

Dukham Maranneedum Sneham Jwalicheedum

Paapathinte Bhaaram Ennil Ninnozhinjeedum

Nin Murivinullil Surakshithanayi Maarum

Sarva Lokathin Srishthavakum Naadha

Sakrari Munnil…

BIT

Rogathaal Njan Ksheenithanakumpol

Kaikaalukal Thalarnnu Veezhumpol – 2

Kooriruttil Njan Ekanayi Maarumpol

Ee Lokamenne Murivelppikkumpol

Neeyenikkayi Chinthiya Chorayaal

Ente Durithangal Doorathakum Naadha

Sakrari Munnil…..

 Sakrari Munnil Njan Song Lyrics / സക്രാരി മുന്നില്‍ ഞാന്‍ / Malayalam Christian Devotional song Lyrics

സക്രാരി മുന്നില്‍ ഞാന്‍ കുരിശോടു ചേര്‍ന്ന്

നിന്‍ തിരു മുറിവുകളില്‍ നോക്കി നില്‍ക്കുമ്പോള്‍

ഞാന്‍ ചെയ്ത പാപങ്ങള്‍ ഓര്‍ക്കുന്നു നാഥാ

എന്‍ മിഴിനീര്‍ ഒഴുക്കി ഞാന്‍ കരഞ്ഞീടുന്നു – 2

നിന്‍ ശിരസ്സിന്‍ മുള്‍മുടി ചാര്‍ത്തിയതും

ചിതറിയ രക്തത്തില്‍ നീ പിടഞ്ഞതും

കുരിശോടു ചേര്‍ത്തു ഞാന്‍ ആണിയടിച്ചതും

ഓര്‍ക്കുന്നു നാഥാ ഈ നിമിഷം

BIT

തളരുന്ന മനസ്സില്‍ ആശ്വാസമേകുവാന്‍

എന്‍ ചാരെ നീ വന്നു ചേരുമ്പോള്‍ - 2

ദുഃഖം മറന്നീടും സ്നേഹം ജ്വലിച്ചീടും

പാപത്തിന്റെ ഭാരം എന്നില്‍ നിന്നൊഴിഞ്ഞീടും

നിന്‍മുറിവിന്നുള്ളില്‍ സുരക്ഷിതനായി മാറും

സര്‍വ ലോകത്തിന്‍ സൃഷ്ടാവാകും നാഥാ

സക്രാരി മുന്നില്‍....

BIT

രോഗത്താല്‍ ഞാന്‍ ക്ഷീണിതനാകുമ്പോള്‍

കൈകാലുകള്‍ തളര്‍ന്നു വീഴുമ്പോള്‍ - 2

കൂരിരുട്ടില്‍ ഞാന്‍ ഏകനായ് മാറുമ്പോള്‍

ഈ ലോകമെന്നെ മുറിവേല്‍പ്പിക്കുമ്പോള്‍

നീയെനിക്കായ് ചിന്തിയ ചോരയാല്‍

എന്റെ ദുരിതങ്ങള്‍ ദൂരത്താകും നാഥാ

സക്രാരി മുന്നില്‍....

 Sakrari Munnil Njan Song Lyrics / സക്രാരി മുന്നില്‍ ഞാന്‍ / Malayalam Christian Devotional song Lyrics

No comments:

Post a Comment