Monday, 11 April 2022

Gagultha Malayil Ninnum - Good Friday Song - Christian Devotional: Malayalam: ഗാഗുല്‍ത്താ മലയില്‍ നിന്നും/ Malayalam Lyrics / English Lyrics

 Gagultha Malayil Ninnum - Good Friday Song - Christian Devotional: Malayalam




 Gagultha Malayil Ninnum - Good Friday Song - Christian Devotional: Malayalam

Gaagultha Malayil Ninnum

Vilapathin Maattoli Kelppu

Evamenne Krushilettuvan

Aparadhamenthu Njan Cheythu

Gaagultha Malayil Ninnum


Munthiri Njan Nattu Nighalkkayi

Munthiri Charorukki Vachu

Enkilumee Kaippu Neeralle

Daahashanthikkenikku Nalki

Gaagultha Malayil Ninnum


Vanathiludanayichu Njan

Annamayi Vin Manna Thannille

Athinellam Nanniyayi Ninghal

Kurishallo Nalkidunnippol

Gaagultha Malayil Ninnum


Kodunkattilannu Nighalkkayi

Meghadeepa Thunu Theerthu Njan

Ariyathoraparaadhanghal

Chumathunnu Ninghalinnennil

Gaagultha Malayil Ninnum


Raajachenkoleki Vaazhichu

Ninghale Njan Ethra Maanichu

En Shirasil Mulmudi Charthi

Ninghalinnen Chenninam Thooki

Gaagultha Malayil Ninnum


Nighale Njan Uyarthan Vannu

Krushilenne Tharachu Ninghal

Moksha Vathil Thurakkan Vannu

Shikshayaayen Kaikal Bandhichu

Gaagultha Malayil Ninnum


Kurishinmel Aani Kandu Njan

Bheekaramaam Mullukal Kandu

Vikaranghal Kunnu Kudunnu

Kannuneerin Chaalu Veezhunnu

Gaagultha Malayil Ninnum



Marathale Vanna Paapanghal

Marathale Maaykkuvanayi

Marathinmel Aarthanayi Thunghi

Marikkunnu Rakshakan Daivam

Gaagultha Malayil Ninnum


Vijayapponkodi Paarunnu

Vishudhi Than Venna Veeshunnu

Kurishe Nin Divyapaadanghal

Namikkunnu Saadharam Njanghal

Gaagultha Malayil Ninnum



 Gagultha Malayil Ninnum - Good Friday Song - Christian Devotional: Malayalam


ഗാഗുല്‍ത്താമലയില്‍ നിന്നും

വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പു

ഏവമെന്നെ ക്രൂശിലേറ്റുവാന്‍

അപരാധമെന്തു ഞാന്‍ ചെയ്തു


ഗാഗുല്‍ത്താമലയില്‍ നിന്നും


മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി

മുന്തിരിച്ചാറൊരുക്കി വച്ചു

എങ്കിലുമീ കയ്പ്പു നീരല്ലേ

ദാഹശാന്തിക്കെനിക്കു നല്‍കി


ഗാഗുല്‍ത്താമലയില്‍ നിന്നും


വനത്തിലൂടാനയിച്ചു ഞാന്‍

അന്നമായി വിണ്‍ മന്ന തന്നില്ലേ

അതിനെല്ലാം നന്ദിയായി നിങ്ങള്‍

കുരിശല്ലോ നല്കിടുന്നിപ്പോള്‍


ഗാഗുല്‍ത്താമലയില്‍ നിന്നും


കൊടുങ്കാട്ടിലന്നു നിങ്ങള്‍ക്കായി

മേഘദീപതൂണു തീര്‍ത്തു ഞാന്‍

അറിയാത്തോരപരാധങ്ങള്‍ 

ചുമത്തുന്നു നിങ്ങളിന്നെന്നില്‍


ഗാഗുല്‍ത്താമലയില്‍ നിന്നും


രാജചെങ്കോലേകി വാഴിച്ചു

നിങ്ങളെ ഞാന്‍ എത്ര മാനിച്ചു

എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി

നിങ്ങളിന്നെന്‍ ചെന്നിണം തൂകി


ഗാഗുല്‍ത്താമലയില്‍ നിന്നും


നിങ്ങളെ ഞാന്‍ ഉയര്‍ത്താന്‍ വന്നു

ക്രൂശിലെന്നെ തറച്ചു നിങ്ങള്‍

മോക്ഷ വാതില്‍ തുറക്കാന്‍ വന്നു

ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചു


ഗാഗുല്‍ത്താമലയില്‍ നിന്നും


കുരിശിന്മേല്‍ ആണി കണ്ടു ഞാന്‍

ഭീകരമാം മുള്ളുകള്‍ കണ്ടു

വികാരങ്ങള്‍ കുന്നുകൂടുന്നു

കണ്ണുനീരിന്‍ ചാലുവീഴുന്നു


ഗാഗുല്‍ത്താമലയില്‍ നിന്നും


മരത്താലെ വന്ന പാപങ്ങള്‍

മരത്താലെ മായ്ക്കുവാനായി

മരത്തിന്‍മേല്‍ ആര്‍ത്തനായി തൂ ങ്ങി

മരിക്കുന്നു രക്ഷകന്‍ ദൈവം


ഗാഗുല്‍ത്താമലയില്‍ നിന്നും


വിജയപ്പൊന്‍ കൊടി പാറുന്നു

വിശുദ്ധി തന്‍ വെണ്ണ വീശുന്നു

കുരിശേ നിന്‍ ദിവ്യപാദങ്ങള്‍

നമിക്കുന്നു സാദരം ഞങ്ങള്‍


ഗാഗുല്‍ത്താമലയില്‍ നിന്നും


 Gagultha Malayil Ninnum - Good Friday Song - Christian Devotional: Malayalam

No comments:

Post a Comment