Monday, 11 April 2022

Thalathil Vellameduthu - Maundy Thursday Song- Christian Devotional: Malayalam താലത്തില്‍ വെള്ളമെടുത്തു

 Thalathil Vellameduthu - Maundy Thursday Song- Christian Devotional: Malayalam



 Thalathil Vellameduthu - Maundy Thursday Song- Christian Devotional: Malayalam

Thalathil Vellameduthu

Venkachayumarayil Chutti

Mishiha Than Shishyanmaarude

Paadanghal Kazhuki – 2

Thalathil Vellameduthu


Vinayathin Mathruka Nalkaan

Snehathin Ponkodi Naattan

Sakaleshan Daasanmarude 

Paadanghal Kazhuki -2

Thalathil Vellameduthu


Snehathin Chirakuvirinju

Raajalithelinju Paranju

Snehithare Nighalkkinnoru

Mathruka Njaneki – 2

Thalathil Vellameduthu


Guruvennu Vilippu Ninghal

Paramardhatha Undathilenkil

Guru Nalkiya Paadam Ninghal

Saadharamorthiduvin – 2

Thalathil Vellameduthu


Paadanghal Kazhukiya Guruvin

Shishyanmaar Nighalathorthal

Anyonyam Paadam Kazhukan

Ulsukarayi Theerum – 2

Thalathil Vellameduthu


Valsalare Nighalkkayi Njan

Nalkunnu Puthiyoru Niyamam

Snehippin Swayamennathupol

Anyonyam Ninghal – 2

Thalathil Vellameduthu


Avaniyilen Shishyaganathe

Ariyanulladayalamitha

Snehippin Swayamennathupol

Anyonyam Ninghal – 2

Thalathil Vellameduthu


Snehithane Rakshippathinayi

Jeevan Bali Cheyvathinekkal

Unnathamaam Sneham Paarthal

Mattenthundulakil – 2

Thalathil Vellameduthu


Njanekiya Kalppanayellam

Paalichu Nadannidumenkil

Ninghalilen Nayanam Pathiyum

Snehitharaayi Theerum – 2

Thalathil Vellameduthu


Daasanmarennu Vilikkan

Nighale Njan Iniyorunaalum

Snehitharayi Theernnu Chiramen

Valsalare Nighal – 2

Thalathil Vellameduthu


 Thalathil Vellameduthu - Maundy Thursday Song- Christian Devotional: Malayalam

താലത്തില്‍ വെള്ളമെടുത്തു
വെന്‍കച്ചയുമരയില്‍ ചുറ്റി
മിശിഹാ തന്‍ ശിഷ്യന്‍മാരുടെ
പാദങ്ങള്‍ കഴുകി 
പാദങ്ങള്‍ കഴുകി

താലത്തില്‍ വെള്ളമെടുത്തു

വിനയത്തിന്‍ മാതൃക നല്‍കാന്‍
സ്നേഹത്തിന്‍ പൊന്‍കൊടി നാട്ടാന്‍
സകലേശന്‍ ദാസന്മാരുടെ 
പാദങ്ങള്‍ കഴുകി
പാദങ്ങള്‍ കഴുകി

താലത്തില്‍ വെള്ളമെടുത്തു

സ്നേഹത്തിന്‍ ചിറകു വിരിഞ്ഞു
രാജാളിതെളിഞ്ഞു പറഞ്ഞു
സ്നേഹിതരെ നിങ്ങള്‍ക്കിന്നൊരു 
മാതൃക ഞാനെകി
മാതൃക ഞാനെകി

താലത്തില്‍ വെള്ളമെടുത്തു

ഗുരുവെന്നു വിളിപ്പു നിങ്ങള്‍
പരമാര്‍ത്ഥത ഉണ്ടതിനെങ്കില്‍
ഗുരുനല്കിയ പാഠം നിങ്ങള്‍
സാദരമോര്‍ത്തിടുവിന്‍
സാദരമോര്‍ത്തിടുവിന്‍

താലത്തില്‍ വെള്ളമെടുത്തു

പാദങ്ങള്‍ കഴുകിയ ഗുരുവിന്‍
ശിഷ്യന്മാര്‍ നിങ്ങളതോര്‍ത്താല്‍
അന്യോന്യം പാദം കഴുകാന്‍
ഉത്സുകരായി തീരും
ഉത്സുകരായി തീരും

താലത്തില്‍ വെള്ളമെടുത്തു

വല്സലരെ നിങ്ങള്‍ക്കായി ഞാന്‍
നല്‍കുന്നു പുതിയൊരു നിയമം
സ്നേഹിപ്പിന്‍ സ്വയമെന്നതുപോല്‍
അന്യോന്യം നിങ്ങള്‍
അന്യോന്യം നിങ്ങള്‍

താലത്തില്‍ വെള്ളമെടുത്തു


അവനിയിലെന്‍ ശിഷ്യഗണത്തെ
അറിയാനുള്ളടയാളമിത
സ്നേഹിപ്പിന്‍ സ്വയമെന്നതുപോള്‍
അന്യോന്യം നിങ്ങള്‍
അന്യോന്യം നിങ്ങള്‍

താലത്തില്‍ വെള്ളമെടുത്തു

സ്നേഹിതനെ രക്ഷിപ്പതിനായി
ജീവന്‍ ബലി ചെയ് വതിനേക്കാള്‍
ഉന്നതമാം സ്നേഹം പാര്‍ത്താല്‍ 
മറ്റെന്തുണ്ടുലകില്‍
മറ്റെന്തുണ്ടുലകില്‍

താലത്തില്‍ വെള്ളമെടുത്തു

ഞാനേകിയ കല്പ്പനയെല്ലാം
പാലിച്ചു നടന്നിടുമെങ്കില്‍
നിങ്ങളിലെന്‍ നയനം പതിയും
സ്നേഹിതരായി തീരും
സ്നേഹിതരായി തീരും

താലത്തില്‍ വെള്ളമെടുത്തു

ദാസന്മാരെന്നു വിളിക്കാന്‍
നിങ്ങളെ ഞാന്‍ ഇനിയൊരുനാളും
സ്നേഹിതരായി തീര്‍ന്നു ചിരമെന്‍ 
വത്സലരേ നിങ്ങള്‍
വത്സലരേ നിങ്ങള്‍

താലത്തില്‍ വെള്ളമെടുത്തു



Thalathil Vellameduthu - Maundy Thursday Song- Christian Devotional: Malayalam

No comments:

Post a Comment