Saturday, 23 March 2024

Njanen Pithavinte Pakkal Lyrics / Holy Week / Dukha Velli Songs/ Good Friday Songs / English Lyrics / Malayalam Lyrics /ഞാനെന്‍ പിതാവിന്‍റെ പക്കല്‍

Njanen Pithavinte Pakkal

Pokunnitha, Yathra Cholvu

Swarlokanaadhan Mozhinju

Santhapamengum Niranju – (2)

Aswastharakenda Ningal

Viswasadeepam Thelippin

Ottereyunden Pithavin

Gehathu Poomandirangal

Njanen Pithavinte Pakkal......

Ningalkkidam Chennorukkan

Pokunnu Njanangu Vinnil

Veendum Varum Njanorikkal

Ningale Poovinnilettan

Njanen Pithavinte Pakkal.....

Njananu Ningalkku Margam

Neraya Kaivalya Margam

Njananu Ningalkku Jeevan

Njananu Ningalkku Sathyam

Njanen Pithavinte Pakkal.......

Mattulla Margangalonnum

Swargathu Chennethukilla

Njananu Ningalkku Margam

Neraya Kaivalya Margam

Njanen Pithavinte Pakkal.....

Kanilloralppam Kazhinjal

Kanilla Veendenne Lokam

Ningalo Kandidum; Nammal

Jeevichirikkunnuvallo

Njanen Pithavinte Pakkal.......

Pettannanaadharayi Bhoovil

Ningale Njan Kaividilla

Veendum Varunnitha, Veendum

Ningale Kaanan Varunnu

Njanen Pithavinte Pakkal.........

Nityamen Nirdheshamellam

Krithyamayi Kakkunna Marthyan

Sammodamennil Vithaykkum

Sampreethiyennil Valarthum

Njanen Pithavinte Pakkal.......

Nalkunnu Njan Navyashanthi

Paarilkurukkatha Shanthi

Ningalkku Njanekidunnu

Samboothamen Divyashanthi

Njanen Pithavinte Pakkal........

Njanen Pithavinte Pakkal

Pokunnathorthoorthu Ningal

Kezhenda, Chennen Pithavin

Cherunnathanente Modham

Njanen Pithavinte Pakkal........

Enne Pithavennapole

Snehichu Ningale Njanum

Ningalen Soubhagyamerum

Snehathilennum Vasippin

Njanen Pithavinte Pakkal........

Ningale Lokam Veruthal

Nindanam Konde Nirachaal

Enneyanaloka Madhyam

Nanne Veruthathennorkkil

Njanen Pithavinte Pakkal........

Azhaleriyulthadam Neerum

Pralapichu Kannukal Thazhum

Oru Nalilellam Nilaykkum

Parishobha Ningalkkudikkum

Njanen Pithavinte Pakkal........

Thathane Vittu Njan Vannu

Lokathilekku Njan Vannu

Pokunnu Njanitha Vendum

Thathanil Chennangu Cheran 

Njanen Pithavinte Pakkal........

 Njanen Pithavinte Pakkal Lyrics / Holy Week / Dukha Velli Songs/ Good Friday Songs / English Lyrics / Malayalam Lyrics /ഞാനെന്‍ പിതാവിന്‍റെ പക്കല്‍

ഞാനെന്‍ പിതാവിന്‍റെ പക്കല്‍

പോകുന്നിത, യാത്ര ചൊല്‍വു

സ്വര്‍ലോക നാഥന്‍ മൊഴിഞ്ഞു

സന്താപമെങ്ങും നിറഞ്ഞു – (2)

അസ്വസ്ഥരാകേണ്ട നിങ്ങള്‍

വിശ്വാസ ദീപം തെളിപ്പിന്‍

ഒട്ടേറെയുണ്ടെന്‍ പിതാവിന്‍

ഗേഹത്തു പൂമന്ദിരങ്ങള്‍

ഞാനെന്‍ പിതാവിന്‍റെ പക്കല്‍………

നിങ്ങള്‍ക്കിടം ചെന്നൊരുക്കാന്‍

പോകുന്നു ഞാനങ്ങു വിണ്ണില്‍

വീണ്ടും വരും ഞാനൊരിക്കല്‍

നിങ്ങളെ പൂവിണ്ണിലേറ്റാന്‍

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………

ഞാനാണ്‌ നിങ്ങള്‍ക്ക് മാര്‍ഗം

നേരായ കൈവല്യ മാര്‍ഗം

ഞാനാണ്‌ നിങ്ങള്‍ക്ക് ജീവന്‍

ഞാനാണ്‌ നിങ്ങള്‍ക്ക് സത്യം

ഞാനെന്‍ പിതാവിന്‍റെ പക്കല്‍……………

മറ്റുള്ള മാര്‍ഗങ്ങളൊന്നും

സ്വര്‍ഗത്തു ചെന്നെത്തുകില്ല

ഞാനാണ്‌ നിങ്ങള്‍ക്ക് മാര്‍ഗം

നേരായ കൈവല്യ മാര്‍ഗം

ഞാനെന്‍ പിതാവിന്‍റെ പക്കല്‍………….

കാണില്ലോരല്പം കഴിഞ്ഞാല്‍

കാണില്ല വീണ്ടെന്നെ ലോകം

നിങ്ങളോ കണ്ടിടും; നമ്മള്‍

ജീവിച്ചിരിക്കുന്നുവല്ലോ

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………..

പെട്ടെന്നനാഥരായി ഭൂവില്‍

നിങ്ങളെ ഞാന്‍ കൈവിടില്ല

വീണ്ടും വരുന്നിതാ, വീണ്ടും

നിങ്ങളെക്കാണാന്‍ വരുന്നു

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………..

നിത്യമെന്‍ നിര്‍ദേശമെല്ലാം

കൃത്യമായികാക്കുന്നു മര്‍ത്യന്‍

സമ്മോദമെന്നില്‍ വിതയ്ക്കും

സംപ്രീതിയെന്നില്‍ വളര്‍ത്തും

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………..

നല്‍കുന്നു ഞാന്‍ നവ്യശാന്തി

പാരില്‍ കുരുക്കാത്ത ശാന്തി

നിങ്ങള്‍ക്ക് ഞാനെകിടുന്നു

സബൂതമെന്‍ ദിവ്യ ശാന്തി

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………

ഞാനെന്‍ പിതാവിന്‍റെ പക്കല്‍

പോകുന്നതോര്‍ത്തോര്‍ത്തു നിങ്ങള്‍

കേഴേണ്ട. ചെന്നെന്‍ പിതാവിന്‍

ചേരുന്നതാണെന്‍റെ മോദം

ഞാനെന്‍ പിതാവിന്‍റെ പക്കല്‍……………..

എന്നെപ്പിതാവെന്ന പോലെ

സ്നേഹിച്ചു നിങ്ങളെ ഞാനും

നിങ്ങളെന്‍ സൗഭാഗ്യമേറും

സ്നേഹത്തിലെന്നും വസിപ്പിന്‍

ഞാനെന്‍ പിതാവിന്‍റെ പക്കല്‍………….

നിങ്ങളെ ലോകം വെറുത്താല്‍

നിന്ദനം കൊണ്ടേ നിറച്ചാല്‍

എന്നെയാണാലോക മാദ്യം

നന്നേ വെറുത്തതെന്നോര്‍ക്കിന്‍

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………….

അഴലേറിയുള്‍ത്തടം നീറും

പ്രലപിച്ചു കണ്ണുകള്‍ താഴും

ഒരു നാളിലെല്ലാം നിലയ്ക്കും

പരിശോഭ നിങ്ങള്‍ക്കുദിക്കും

ഞാനെന്‍ പിതാവിന്‍റെ പക്കല്‍……………..

താതനെ വിട്ടു ഞാന്‍ വന്നു

ലോകത്തിലേക്ക് ഞാന്‍ വന്നു

പോകുന്നു ഞാനിതാ വീണ്ടും

താതനില്‍ ചെന്നങ്ങു ചേരാന്‍

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………..

 Njanen Pithavinte Pakkal Lyrics / Holy Week / Dukha Velli Songs/ Good Friday Songs / English Lyrics / Malayalam Lyrics /ഞാനെന്‍ പിതാവിന്‍റെ പക്കല്‍

Friday, 22 March 2024

Daivasuno Lokanaadha Kurishinaal Lyrics / Holy Week/ Good Friday songs / Dukha Velli / English Lyrics / Malayalam Lyrics

Daivasuno, Lokanaadha

Kurishinaal Marthyane Vendeduthu Nee

Navyarajyam Chernnidumpol

Kaniviyannu Njangaleyumorthidename 

Daivasuno, Lokanaadha

Kurishinaal Marthyane Vendeduthu Nee

Nin Preethi Mathram Lakshyamakki

Nin Divyamargam Pinthudarnnidaan

Aashayode Modhamode

Njangal Nin Varangal Thedi Vennidunnu

Daivasuno, Lokanaadha

Kurishinaal Marthyane Vendeduthu Nee

Parilennumange Shishyarakuvaan

Diivyadouthyamennum Bhoovinekuvaan

Aashayode, Modhamode

Njangal Nin Varangal Thedi Vannidunnu

Daivasuno, Lokanaadha

Kurishinaal Marthyane Vendeduthu Nee

 Daivasuno Lokanaadha Kurishinaal Lyrics / Holy Week/ Good Friday songs / Dukha Velli / English Lyrics / Malayalam Lyrics

ദൈവസൂനോ ലോകനാഥ

കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ

നവ്യരാജ്യം ചേര്‍ന്നിടുമ്പോള്‍

കനിവിയന്നു ഞങ്ങളേയുമോര്‍ത്തിടെണമെ

ദൈവസൂനോ ലോകനാഥ

കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ

നിന്‍ പ്രീതി മാത്രം ലക്ഷ്യമാക്കി

നിന്‍ ദിവ്യ മാര്‍ഗം പിന്തുടര്‍ന്നിടാന്‍

ആശയോടെ മോദമോടെ

ഞങ്ങള്‍ നിന്‍ വരങ്ങള്‍ തേടി വന്നിടുന്നു

ദൈവസൂനോ ലോകനാഥ

കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ

പാരിലെന്നുമങ്ങെ ശിഷ്യരാകുവാന്‍

ദിവ്യദൗത്യമെന്നും ഭൂവിനേകുവാന്‍

ആശയോടെ, മോദമോടെ

ഞങ്ങള്‍ നിന്‍ വരങ്ങള്‍ തേടി വന്നിടുന്നു.

ദൈവസൂനോ ലോകനാഥ

കുരിശിനാല്‍ മര്‍ത്യനെ വീണ്ടെടുത്തു നീ

 Daivasuno Lokanaadha Kurishinaal Lyrics / Holy Week/ Good Friday songs / Dukha Velli / English Lyrics / Malayalam Lyrics

Kurishinale Lokamonnayi Lyrics / Good Friday / Dukha Velli Songs / Holy Week / English Lyrics / Malayalam Lyrics

Kurishinaale Lokamonnayi

Veendeduthavane

Thanu Njangal Vanangunnu

Divyapaadhangal

 Kurishinale Lokamonnayi Lyrics / Good Friday / Dukha Velli Songs / Holy Week / English Lyrics / Malayalam Lyrics

കുരിശിനാലെ ലോകമൊന്നായി

വീണ്ടെടുത്തവനെ

താണു ഞങ്ങള്‍ വണങ്ങുന്നു

ദിവ്യപാദങ്ങള്‍

 Kurishinale Lokamonnayi Lyrics / Good Friday / Dukha Velli Songs / Holy Week / English Lyrics / Malayalam Lyrics

Swantham Janangalkku Jeevanekan Lyrics / Good Friday / Dukha Velli Songs / Holy Week / English Lyrics / Malayalam Lyrics

Swantham Janagalkku Jeevanekan

Sarvesha Nandhanan Bhoovil Vannu

Kurishaana Naadhanayi Theerthu Lokam

Vyadhayaana Naadhanil Cherthu Lokam – (2)

Irulil Prakaasham Thelichu Kaattan

Parama Prakasham Kaninjirangi

Kurishaana Naadhanayi Theerthu Lokam

Vyadhayaana Naadhanil Cherthu Lokam – (2)

Swantham Janagalkku Jeevanekan

Sarvesha Nandhanan Bhoovil Vannu

Kurishaana Naadhanayi Theerthu Lokam

Vyadhayaana Naadhanil Cherthu Lokam – (2)

Swantham Janangalkku Jeevanekan Lyrics / Good Friday / Dukha Velli Songs / Holy Week / English Lyrics / Malayalam Lyrics

സ്വന്തം ജനങ്ങള്‍ക്ക്‌ ജീവനേകാന്‍

സര്‍വേശ നന്ദനന്‍ ഭൂവില്‍ വന്നു

കുരിശാണാ നാഥനായി തീര്‍ത്തു ലോകം

വ്യഥയാണാ നാഥനില്‍ ചേര്‍ത്തു ലോകം – (2)

ഇരുളില്‍ പ്രകാശം തെളിച്ചു കാട്ടാന്‍

പരമ പ്രകാശം കനിഞ്ഞിറങ്ങി – (2)

കുരിശാണാ നാഥനായി തീര്‍ത്തു ലോകം

വ്യഥയാണാ നാഥനില്‍ ചേര്‍ത്തു ലോകം – (2)

സ്വന്തം ജനങ്ങള്‍ക്ക്‌ ജീവനേകാന്‍

സര്‍വേശ നന്ദനന്‍ ഭൂവില്‍ വന്നു

കുരിശാണാ നാഥനായി തീര്‍ത്തു ലോകം

വ്യഥയാണാ നാഥനില്‍ ചേര്‍ത്തു ലോകം – (2)

Swantham Janangalkku Jeevanekan Lyrics / Good Friday / Dukha Velli Songs / Holy Week / English Lyrics / Malayalam Lyrics

Kazhiyumenkili Paanapathramen lyrics/ Good Friday / Dukha Velli / English Lyrics / Malayalam Lyrics / Holy Week Songs

 Kazhiyumenkili Paanapathramen lyrics/ Good Friday / Dukha Velli / English Lyrics / Malayalam Lyrics

 Kazhiyumenkili Paanapathramen lyrics/ Good Friday / Dukha Velli / English Lyrics / Malayalam Lyrics

Kazhiyumenkili Paanapathramen

Priyathatha Mattitharaname

Thanu Daivathin Sunu Bhoomiyil

Veenu Thathanodarthichu – (2)

Marthyapaapangal Vannuyarnnoru

Maamal Theerthu Nilkkave – (2)

Bheethiyal Mrithumeniyakave

Rakthadhaarayilazhnnu Poyi

Kazhiyumenkili Paanapathramen

Priyathatha Mattitharaname

Thanu Daivathin Sunu Bhoomiyil

Veenu Thathanodarthichu – (2)

 Kazhiyumenkili Paanapathramen lyrics/ Good Friday / Dukha Velli / English Lyrics / Malayalam Lyrics

കഴിയുമെങ്കിലീപ്പാനപാത്രമെന്‍

പ്രിയതാത, മാറ്റിത്തരണമേ

താണു ദൈവത്തിന്‍ സൂനു ഭൂമിയില്‍

വീണു താതനോടര്‍ത്ഥിച്ചു – (2)

മര്‍ത്യപാപങ്ങള്‍ വന്നുയര്‍ന്നൊരു

മാമല തീര്‍ത്തു നില്‍ക്കവേ – (2)

ഭീതിയാല്‍ മൃതുമേനിയാകവേ

രക്തധാരയിലാഴ്ന്നുപോയ്‌ - (2)

കഴിയുമെങ്കിലീപ്പാനപാത്രമെന്‍

പ്രിയതാത, മാറ്റിത്തരണമേ

താണു ദൈവത്തിന്‍ സൂനു ഭൂമിയില്‍

വീണു താതനോടര്‍ത്ഥിച്ചു

 Kazhiyumenkili Paanapathramen lyrics/ Good Friday / Dukha Velli / English Lyrics / Malayalam Lyrics

Jeevan Pakarum Nadha Nee lyrics / Maundy Thursday Songs / Pesaha Vyaazham Songs / Holy Weeks Songs / English Lyrics / Malayalam Lyrics

Jeevan Pakarum Naadha Nee

Jeevanu Thulayam Snehichu

Bhoovine, Raksha Margathil

Dyovin Bhagyam Nalkiduvaan

Nirvruthi Nalkaan Snehathin

Nithyatha Pakarum Kudasha

Sthapichallo Sehiyonil

Divyavirunninaay Daivasuthan

Karthavanna Shishyarthan

Kaalukal Kazhuki Vinayathal

Mathruka Nalki Manujarkkayi

Skalarumathupol Cheythiduvaan

Annumurichavanekiyora

Gathravumappavumonnayi

Jeevithamathupolaghilarkkum

Bhoovil Muriyanamappam Pol

Nithyavumange Sannidyam

Neekkum Nammude Rogangal

Oushadamakunniyulakil

Dosha Phalangal Pokkiduvaan

Paapikalakum Manavare

Parichodu Naadhan Darshippu

Osthiyil Ninnathi Snehamode

Nisthulamakum Krupayale

 Jeevan Pakarum Nadha Nee lyrics / Maundy Thursday Songs / Pesaha Vyaazham Songs / Holy Weeks Songs / English Lyrics / Malayalam Lyrics

ജീവന്‍ പകരും നാഥാ നീ

ജീവന് തുല്യം സ്നേഹിച്ചു

ഭൂവിനെ രക്ഷ മാര്‍ഗത്തില്‍

ദ്യോവിന്‍ ഭാഗ്യം നല്കിടുവാന്‍

നിര്‍വൃതി നല്‍കാന്‍ സ്നേഹത്തിന്‍

നിത്യത പകരും കുദാശ

സ്ഥാപിച്ചല്ലോ സെഹിയോനില്‍

ദിവ്യവിരുന്നായി ദൈവസുതന്‍

കര്‍ത്താവന്ന ശിഷ്യര്‍ തന്‍

കാലുകള്‍ കഴുകി വിനയത്താല്‍

മാതൃക നല്‍കി മനുജര്‍ക്കായി

സകലരുമതുപോല്‍ ചെയ്തിടുവാന്‍

അന്നുമുറിച്ചവനേകിയൊരാ

ഗാത്രവുമപ്പവുമൊന്നായി

ജീവിതമതുപോലഖിലര്‍ക്കും

ഭൂവില്‍ മുറിയണമപ്പം പോല്‍

നിത്യവുമങ്ങെ സാന്നിധ്യം

നീക്കും നമ്മുടെ രോഗങ്ങള്‍

ഔഷധമാകുന്നീയുലകില്‍

ദോഷ ഫലങ്ങള്‍ പോക്കിടുവാന്‍

പാപികളാകും മാനവരെ

പരിചൊടു നാഥന്‍ ദര്‍ശിപ്പൂ

ഓസ്തിയില്‍ നിന്നതി സ്നേഹമോടെ

നിസ്തുലമാകും കൃപയാലെ

 Jeevan Pakarum Nadha Nee lyrics / Maundy Thursday Songs / Pesaha Vyaazham Songs / Holy Weeks Songs / English Lyrics / Malayalam Lyrics

Maheshwara Nin Sudhinam Kaanan / Palm Sunday Song / Oshana Njayar Songs / Holy Week Songs/ English Lyrics / Malayalam Lyrics

Maheshwara Nin Sudhinam Kaanan

Kazhinja Kanninu Soubhagyam;

Manonjamaam Nin Geethikal Paadan

Kazhinja Naavinu Soubhagyam

Noorunooru Kannukal Pande

Adanju Ninne Kanathe – (2)

Nooru Nooru Malarukal Pande

Kozhinju poyi Kanniril

Maheshwara Nin Sudhinam Kaanan

Kazhinja Kanninu Soubhagyam;

Manonjamaam Nin Geethikal Paadan

Kazhinja Naavinu Soubhagyam

 Maheshwara Nin Sudhinam Kaanan / Palm Sunday Song / Oshana Njayar Songs / Holy Week Songs/ English Lyrics / Malayalam Lyrics

മഹേശ്വര നിന്‍ സുദിനം കാണാന്‍

കഴിഞ്ഞ കണ്ണിനു സൗഭാഗ്യം – (2)

മനോജ്ഞമാം നിന്‍ ഗീതികള്‍ പാടാന്‍

കഴിഞ്ഞ നാവിനു സൗഭാഗ്യം

നൂറു നൂറു കണ്ണുകള്‍ പണ്ടേ

അടഞ്ഞു നിന്നെ കാണാതെ – (2)

നൂറു നൂറു മലരുകള്‍ പണ്ടേ

കൊഴിഞ്ഞു പോയി കണ്ണീരില്‍ - (2)