Saturday, 23 March 2024

Njanen Pithavinte Pakkal Lyrics / Holy Week / Dukha Velli Songs/ Good Friday Songs / English Lyrics / Malayalam Lyrics /ഞാനെന്‍ പിതാവിന്‍റെ പക്കല്‍

 Njanen Pithavinte Pakkal Lyrics / Holy Week / Dukha Velli Songs/ Good Friday Songs / English Lyrics / Malayalam Lyrics /ഞാനെന്‍ പിതാവിന്‍റെ പക്കല്‍



 Njanen Pithavinte Pakkal Lyrics / Holy Week / Dukha Velli Songs/ Good Friday Songs / English Lyrics / Malayalam Lyrics /ഞാനെന്‍ പിതാവിന്‍റെ പക്കല്‍

Njanen Pithavinte Pakkal

Pokunnitha, Yathra Cholvu

Swarlokanaadhan Mozhinju

Santhapamengum Niranju – (2)


Aswastharakenda Ningal

Viswasadeepam Thelippin

Ottereyunden Pithavin

Gehathu Poomandirangal


Njanen Pithavinte Pakkal......


Ningalkkidam Chennorukkan

Pokunnu Njanangu Vinnil

Veendum Varum Njanorikkal

Ningale Poovinnilettan


Njanen Pithavinte Pakkal.....


Njananu Ningalkku Margam

Neraya Kaivalya Margam

Njananu Ningalkku Jeevan

Njananu Ningalkku Sathyam


Njanen Pithavinte Pakkal.......


Mattulla Margangalonnum

Swargathu Chennethukilla

Njananu Ningalkku Margam

Neraya Kaivalya Margam


Njanen Pithavinte Pakkal.....


Kanilloralppam Kazhinjal

Kanilla Veendenne Lokam

Ningalo Kandidum; Nammal

Jeevichirikkunnuvallo


Njanen Pithavinte Pakkal.......


Pettannanaadharayi Bhoovil

Ningale Njan Kaividilla

Veendum Varunnitha, Veendum

Ningale Kaanan Varunnu


Njanen Pithavinte Pakkal.........


Nityamen Nirdheshamellam

Krithyamayi Kakkunna Marthyan

Sammodamennil Vithaykkum

Sampreethiyennil Valarthum


Njanen Pithavinte Pakkal.......


Nalkunnu Njan Navyashanthi

Paarilkurukkatha Shanthi

Ningalkku Njanekidunnu

Samboothamen Divyashanthi


Njanen Pithavinte Pakkal........


Njanen Pithavinte Pakkal

Pokunnathorthoorthu Ningal

Kezhenda, Chennen Pithavin

Cherunnathanente Modham


Njanen Pithavinte Pakkal........


Enne Pithavennapole

Snehichu Ningale Njanum

Ningalen Soubhagyamerum

Snehathilennum Vasippin


Njanen Pithavinte Pakkal........


Ningale Lokam Veruthal

Nindanam Konde Nirachaal

Enneyanaloka Madhyam

Nanne Veruthathennorkkil


Njanen Pithavinte Pakkal........


Azhaleriyulthadam Neerum

Pralapichu Kannukal Thazhum

Oru Nalilellam Nilaykkum

Parishobha Ningalkkudikkum


Njanen Pithavinte Pakkal........


Thathane Vittu Njan Vannu

Lokathilekku Njan Vannu

Pokunnu Njanitha Vendum

Thathanil Chennangu Cheran 


Njanen Pithavinte Pakkal........


 Njanen Pithavinte Pakkal Lyrics / Holy Week / Dukha Velli Songs/ Good Friday Songs / English Lyrics / Malayalam Lyrics /ഞാനെന്‍ പിതാവിന്‍റെ പക്കല്‍

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍

പോകുന്നിത, യാത്ര ചൊല്‍വു

സ്വര്‍ലോക നാഥന്‍ മൊഴിഞ്ഞു

സന്താപമെങ്ങും നിറഞ്ഞു – (2)

 

അസ്വസ്ഥരാകേണ്ട നിങ്ങള്‍

വിശ്വാസ ദീപം തെളിപ്പിന്‍

ഒട്ടേറെയുണ്ടെന്‍ പിതാവിന്‍

ഗേഹത്തു പൂമന്ദിരങ്ങള്‍

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍………

 

നിങ്ങള്‍ക്കിടം ചെന്നൊരുക്കാന്‍

പോകുന്നു ഞാനങ്ങു വിണ്ണില്‍

വീണ്ടും വരും ഞാനൊരിക്കല്‍

നിങ്ങളെ പൂവിണ്ണിലേറ്റാന്‍

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………

 

ഞാനാണ്‌ നിങ്ങള്‍ക്ക് മാര്‍ഗം

നേരായ കൈവല്യ മാര്‍ഗം

ഞാനാണ്‌ നിങ്ങള്‍ക്ക് ജീവന്‍

ഞാനാണ്‌ നിങ്ങള്‍ക്ക് സത്യം

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍……………

 

മറ്റുള്ള മാര്‍ഗങ്ങളൊന്നും

സ്വര്‍ഗത്തു ചെന്നെത്തുകില്ല

ഞാനാണ്‌ നിങ്ങള്‍ക്ക് മാര്‍ഗം

നേരായ കൈവല്യ മാര്‍ഗം

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍………….

 

കാണില്ലോരല്പം കഴിഞ്ഞാല്‍

കാണില്ല വീണ്ടെന്നെ ലോകം

നിങ്ങളോ കണ്ടിടും; നമ്മള്‍

ജീവിച്ചിരിക്കുന്നുവല്ലോ

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………..

 

പെട്ടെന്നനാഥരായി ഭൂവില്‍

നിങ്ങളെ ഞാന്‍ കൈവിടില്ല

വീണ്ടും വരുന്നിതാ, വീണ്ടും

നിങ്ങളെക്കാണാന്‍ വരുന്നു

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………..

 

നിത്യമെന്‍ നിര്‍ദേശമെല്ലാം

കൃത്യമായികാക്കുന്നു മര്‍ത്യന്‍

സമ്മോദമെന്നില്‍ വിതയ്ക്കും

സംപ്രീതിയെന്നില്‍ വളര്‍ത്തും

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………..

 

നല്‍കുന്നു ഞാന്‍ നവ്യശാന്തി

പാരില്‍ കുരുക്കാത്ത ശാന്തി

നിങ്ങള്‍ക്ക് ഞാനെകിടുന്നു

സബൂതമെന്‍ ദിവ്യ ശാന്തി

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍

പോകുന്നതോര്‍ത്തോര്‍ത്തു നിങ്ങള്‍

കേഴേണ്ട. ചെന്നെന്‍ പിതാവിന്‍

ചേരുന്നതാണെന്‍റെ മോദം

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍……………..

 

എന്നെപ്പിതാവെന്ന പോലെ

സ്നേഹിച്ചു നിങ്ങളെ ഞാനും

നിങ്ങളെന്‍ സൗഭാഗ്യമേറും

സ്നേഹത്തിലെന്നും വസിപ്പിന്‍

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍………….

 

നിങ്ങളെ ലോകം വെറുത്താല്‍

നിന്ദനം കൊണ്ടേ നിറച്ചാല്‍

എന്നെയാണാലോക മാദ്യം

നന്നേ വെറുത്തതെന്നോര്‍ക്കിന്‍

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………….

 

അഴലേറിയുള്‍ത്തടം നീറും

പ്രലപിച്ചു കണ്ണുകള്‍ താഴും

ഒരു നാളിലെല്ലാം നിലയ്ക്കും

പരിശോഭ നിങ്ങള്‍ക്കുദിക്കും

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍……………..

 

താതനെ വിട്ടു ഞാന്‍ വന്നു

ലോകത്തിലേക്ക് ഞാന്‍ വന്നു

പോകുന്നു ഞാനിതാ വീണ്ടും

താതനില്‍ ചെന്നങ്ങു ചേരാന്‍

 

ഞാനെന്‍ പിതാവിന്‍റെ പക്കല്‍…………..


 Njanen Pithavinte Pakkal Lyrics / Holy Week / Dukha Velli Songs/ Good Friday Songs / English Lyrics / Malayalam Lyrics /ഞാനെന്‍ പിതാവിന്‍റെ പക്കല്‍

No comments:

Post a Comment