Kallipoonkuyile Kannithenmozhiyil song lyrics / Malayalam film songs / Thenmavin Kombathu/English & Malayalam Lyrics
Kallipoonkuyile Kannithenmozhiyil song lyrics / Malayalam film songs / Thenmavin Kombathu/English & Malayalam Lyrics
Kallipoonkuyile Kannithenmozhiyil
Kathil Melle Chollumo – 2
Kaavathikakka Than Koottil Muttayittannorunaal
Kaananam Neele Nee Paaripparannoru
Kallam Paranjathenthe
Kallipoonkuyile Kannithenmozhiyil
Kathil Melle Chollumo
Minnaraponkoottil Minnuma Ponmutta
Kaakanteyennu Cholli
Ninnepole Kattumathettucholli
Neru Paranjittum Nenju Thurannittum
Koottarum Kaivedinju
Pinne Paavam Koottil Thalarnnirunnu
Aararo Doorathaararo
Aalin Kombathorolakoottil Ninnalolam Punchirichu
Kallipoonkuyile Kannithenmozhiyil
Kathil Melle Chollumo
Uurake Thendunnorambalapravukal
Naadake Paadiyappol
Kallakadha Kattutheeyayi Padarnnu
Kaakane Snehicha Kaavalam Penkili Kadhayariyathe Ninnu
Pinne Pinne Kaatharayayi Karanju
Aalolam Neela Poonkavil
Nee Nin Pullithooval Chikki Chinchillam Punchirichu
Kallipoonkuyile Kannithenmozhiyil
Kathil Melle Chollumo
Kaavathikakka Than Koottil Muttayittannorunaal
Kaananam Neele Nee Paaripparannoru
Kallam Paranjathenthe
Kallipoonkuyile Kannithenmozhiyil
Kathil Melle Chollumo
Kallipoonkuyile Kannithenmozhiyil song lyrics / Malayalam film songs / Thenmavin Kombathu/English & Malayalam Lyrics
കള്ളിപ്പൂങ്കുയിലെ കന്നിത്തേന്മൊഴിയിൽ
കാതിൽ മെല്ലെ ചൊല്ലുമോ – 2
കാവതികാക്ക തൻ കൂട്ടിൽ മുട്ടയിട്ടന്നൊരുനാൾ
കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തെ
കള്ളിപ്പൂങ്കുയിലെ കന്നിത്തേന്മൊഴിയിൽ
കാതിൽ മെല്ലെ ചൊല്ലുമോ
മിന്നാരപ്പൊൻകൂട്ടിൽ മിന്നുമ പൊന്മുട്ട
കാകന്റെയെന്നു ചൊല്ലി
നിന്നെപ്പോലെ കാറ്റുമതേറ്റുചൊല്ലി
നേര് പറഞ്ഞിട്ടും നെഞ്ഞൂ തുറന്നിട്ടും
കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു
ആരാരോ ദൂരത്താരാരോ
ആലിൻ കൊമ്പത്തോരോലക്കൂട്ടിൽ നിന്നാലോലം പുഞ്ചിരിച്ചു
കള്ളിപ്പൂങ്കുയിലെ കന്നിത്തേന്മൊഴിയിൽ
കാതിൽ മെല്ലെ ചൊല്ലുമോ
ഊരാകേ തെണ്ടുന്നോരമ്പലപ്രാവുകൾ നാടാകെപ്പാടിയപ്പോൾ
കള്ളകഥ കാട്ടുതീയായ് പടർന്നു
കാകനെ സ്നേഹിച്ച കാവളം പൈങ്കിളി കഥയറിയാതെ നിന്നു
പിന്നെ പിന്നെ കാതരയായ് കരഞ്ഞു
ആലോലം നീല പൂങ്കാവിൽ
നീ നിൻ പുള്ളിത്തൂവൽ ചിക്കി ചിഞ്ചില്ലം പുഞ്ചിരിച്ചു
കള്ളിപ്പൂങ്കുയിലെ കന്നിത്തേന്മൊഴിയിൽ
കാതിൽ മെല്ലെ ചൊല്ലുമോ
കാവതികാക്ക തൻ കൂട്ടിൽ മുട്ടയിട്ടന്നൊരുനാൾ
കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തെ
കള്ളിപ്പൂങ്കുയിലെ കന്നിത്തേന്മൊഴിയിൽ
കാതിൽ മെല്ലെ ചൊല്ലുമോ
Kallipoonkuyile Kannithenmozhiyil song lyrics / Malayalam film songs / Thenmavin Kombathu/English & Malayalam Lyrics

No comments:
Post a Comment